'ചേറാണ് ചോറ്' എന്ന സന്ദേശവുമായി കാസർകോട് നഗരസഭയുടെ 'മഴപ്പൊലിമ'
● നൂറുകണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
● നഗരസഭ ചെയർമാൻ, വൈസ് ചെയർപേഴ്സൺ എന്നിവർ പങ്കെടുത്തു.
● കുടുംബശ്രീ പ്രവർത്തകരും ബാലസഭ കുട്ടികളും പരിപാടിയിൽ സജീവമായിരുന്നു.
● കായിക പരിപാടികളും കലാപരിപാടികളും വേറിട്ട അനുഭവമായി.
കാസർകോട്: (KasargodVartha) നഗരസഭ സിഡിഎസിൻ്റെ നേതൃത്വത്തിൽ 18-ാം വാർഡിലെ അമെയി വയലിൽ സംഘടിപ്പിച്ച 'മഴപ്പൊലിമ' പരിപാടി ശ്രദ്ധേയമായി. 'ചേറാണ് ചോറ്' എന്ന സന്ദേശം പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി, വിവിധ കലാകായിക പരിപാടികളോടെയാണ് മൂന്ന് ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയത്.
നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം മുഖ്യാതിഥിയായിരുന്നു. സി.ഡി.എസ് ചെയർപേഴ്സൺ ആയിഷ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ ഷംഷീദ ഫിറോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സഹീർ ആസിഫ്, ഖാലിദ് പച്ചക്കാട്, വാർഡ് കൗൺസിലർ വിമല ശ്രീധർ, മറ്റ് കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, കൃഷി അസിസ്റ്റൻ്റ് ഓഫീസർമാർ, പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ പാർവതി പത്മ, ജില്ലാ മിഷൻ ബ്ലോക്ക് കോഡിനേറ്റർമാരായ അനുശ്രീ, ഭവ്യ, സി.ഡി.എസ് കൺവീനർ ദേവയാനി, അക്കൗണ്ടൻ്റ് പ്രിയാമണി, സി.ഒ. അർച്ചന, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ബാലസഭ കുട്ടികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
സി.ഡി.എസ് കൺവീനർ ശാഹിദ യൂസഫ് സ്വാഗതവും, കൺവീനർ ആശ നന്ദിയും പറഞ്ഞു.
ഈ പരിപാടിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kasaragod Municipality's 'Mazhappolima' festival successfully promoted agriculture among the youth with cultural and sports events.
#Kasaragod #Mazhappolima #Agriculture #Kerala #ChallengingStarDarshan #Farming






