city-gold-ad-for-blogger

മണ്ണിൽ കൈ വെക്കുന്ന കർഷകർ ഉള്ളതുകൊണ്ടാണ് നമ്മൾ ചോറിൽ കൈ വെക്കുന്നത്: നഗരസഭാ ചെയർമാൻ

Municipal Chairman Abbas Beegum speaking at the Farmers' Day celebration in Kasaragod.
Photo: Special Arrangement

● കാർഷിക മേഖലയുടെ പ്രാധാന്യം ചടങ്ങിൽ ചർച്ചയായി.
● നഗരസഭാ ഹാളിൽ വെച്ചാണ് പരിപാടി നടന്നത്.
● കൃഷിഭവനുമായി ചേർന്നാണ് ദിനാചരണം സംഘടിപ്പിച്ചത്.
● വിവിധ കൗൺസിലർമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.


കാസർകോട്: (KasargodVartha) കാസർകോട് നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ചിങ്ങം ഒന്ന് - കർഷക ദിനാചരണം സമുചിതമായി ആഘോഷിച്ചു. നഗരസഭാ വനിതാ ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ, മികച്ച കർഷകരെ ആദരിച്ചു. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കാർഷിക മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അബ്ബാസ് ബീഗം, സാമ്പത്തിക ഭദ്രതയോടൊപ്പം തന്നെ സമൂഹത്തിൽ കാർഷിക മേഖലയിലെ പുരോഗതിയും ഏറെ പ്രധാനമാണെന്ന് പറഞ്ഞു. മണ്ണിനെ സ്നേഹിക്കുന്ന കർഷകരെ എപ്പോഴും പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നും, കർഷകർ മണ്ണിൽ കൈവെക്കുന്നത് കൊണ്ടാണ് നമ്മൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. നഗരസഭാ പരിധിയിലെ വിവിധ കാർഷിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പത്ത് കർഷകരെ ചടങ്ങിൽ ആദരിച്ചു. കെ.എ അബ്ദുള്ള ചേരങ്കൈ, ശോഭാ അരവിന്ദ്, ഇബ്രാഹിം എ.എച്ച്, ബൽക്കീസ് സി.എച്ച്, രഞ്ജിത്ത് എ, ദയാനന്ദ മല്ല്യ, മാസ്റ്റർ ഫർഹാൻ, മഹേഷ് കുമാർ, ലക്ഷ്മി മോഹന, ബി.എ കുഞ്ഞഹമ്മദ് എന്ന കുഞ്ഞാമു ബെദിര എന്നിവരെയാണ് ആദരിച്ചത്.

കൃഷി ഫീൽഡ് ഓഫീസർ ശിവപ്രസാദ് കെ.വി പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റീത്ത ആർ, ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർമാൻ ഖാലിദ് പച്ചക്കാട്, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ രജനി കെ, നഗരസഭാ കൗൺസിലർമാരായ രമേഷ് പി, ലളിത എം, രഞ്ജിത, സി.ഡി.എസ് ചെയർപേഴ്സൺ ആയിഷ ഇബ്രാഹിം, റവന്യൂ ഓഫീസർ ഹരിപ്രസാദ്, കാർഷിക വികസന സമിതി അംഗങ്ങളായ സി.എ അബ്ദുല്ല കുഞ്ഞി, ഷാഫി അണങ്കൂർ, ബഷീർ വോളിബോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ജയചന്ദ്രൻ കെ നന്ദി പറഞ്ഞു.
 

കർഷക ദിനാചരണത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Kasaragod Municipality celebrates Farmers' Day.

#Kasaragod #FarmersDay #Agriculture #Kerala #Chingam1 #Farmers

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia