city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Budget | കാർഷിക, ക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭാ ബജറ്റ്

കാസര്‍കോട്: (www.kasargodvartha.com) കാർഷിക, ക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭാ ബജറ്റ്. 57,41,29,579 രൂപ വരവും, 51,98,88,528 ചിലവും 5,55,37,359 മിച്ചവും അടങ്ങുന്ന ബജറ്റാണ് ചെയര്‍മാന്‍ അഡ്വ. വി.എം മുനീറിന്റെ അധ്യക്ഷതയിൽ വൈസ് ചെയർപേഴ്സൺ ശംസീദ ഫിറോസ് അവതരിപ്പിച്ചത്.

Budget | കാർഷിക, ക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭാ ബജറ്റ്

കാർഷിക മേഖലയിൽ തരിശ് ഭൂമിയിലെ കൃഷിക്ക് ധനസഹായം, കവുങ്ങ് കൃഷിക്ക് ജൈവവള വിതരണം, തെങ്ങ് കൃഷിക്ക് സബ്‌സിഡി, പച്ചക്കറി കൃഷിക്ക് സ്ഥിരം കൂലി ചെലവ്, സ്ഥിരം നെല്‍ കൃഷിക്ക് സബ്‌സിഡി, തേനീച്ചയും തേനിച്ച കൂടും, മണ്‍ച്ചട്ടി വിതരണം തുടങ്ങിയ പദ്ധതികൾക്കായി 47 ലക്ഷം രൂപ വകയിരുത്തി.

Budget | കാർഷിക, ക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭാ ബജറ്റ്

കുടിവെള്ളം, തെരുവു വിളക്കുകള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രൈമറി വിദ്യാര്‍ഥികളുടെ കായിക ക്ഷമത പരിശീലനത്തിനും ബജറ്റിൽ പ്രത്യേകം തുക നീക്കി വച്ചിട്ടുണ്ട്. വിദ്യാഭ്യാസം, മാലിന്യ നിര്‍മാര്‍ജനം, സാംസ്‌കാരികം, ഭിന്നശേഷി ക്ഷേമം, തൊഴിലുറപ്പ് പദ്ധതി, മീൻപിടുത്ത തുടങ്ങിയ മേഖലകളെയും ബജറ്റിൽ പരാമർശിക്കുന്നു.

Keywords: Kasaragod, Kerala, News, Budget, Agriculture, Development Project, Vegitable, Drinking  Water, Students, Top-Headlines, Kasaragod municipal budget with emphasis on agriculture, welfare and development.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia