കാസര്‍കോട്ട് കാര്‍ഷിക ഗവേഷണ-വിപണന കേന്ദ്രം അനുവദിക്കണം: സ്വതന്ത്ര കര്‍ഷക സംഘം
Jun 15, 2012, 17:25 IST
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യമാക്കി വിത്തുല്‍പാദനമടക്കം വിവിധ ഇനങ്ങള്‍ക്കായി ഗവേഷണ കേന്ദ്രവും വിപണന കേന്ദ്രവും അനുവദിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വയനാട് ജില്ലയില്‍ കാര്‍ഷിക കടാശ്വാസത്തിനുള്ള അപേക്ഷ സ്വീകരിക്കാന്‍ കടാശ്വാസ കമ്മീഷന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയതുപോലെ കാസര്‍കോട് ജില്ലയിലെ കര്‍ഷകരുടെ അപേക്ഷ സ്വീകരിക്കാന്‍ കടാശ്വാസ കമ്മീഷന് ഉത്തരവ് നല്‍കണമെന്നും യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
തേങ്ങ, അടക്ക തുടങ്ങിയ കാര്‍ഷിക വിളകളുടെ വിലയിടിവില്‍ പ്രതിഷേധിച്ച് ജൂലൈ നാലിന് എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന ധര്‍ണ വന്‍വിജയമാക്കാന്‍ യോഗം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി. മമ്മു, വൈസ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞി, സെക്രട്ടറിയേറ്റ് മെമ്പര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. സംഘടനാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി 25 ന് ജില്ലയിലെ എല്ലാ നിയോജക മണ്ഡലം കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കും.
പ്രസിഡണ്ട് കുഞ്ഞാമദ് പുഞ്ചാവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ.അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, ഇ.അബൂബക്കര്‍ ഹാജി, അസീസ് മരിക്കെ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ.ബി. മുഹമ്മദ്കുഞ്ഞി, അബ്ദുല്ല മുഗു, ഇബ്രാഹിം ഹാജി കൊടിയമ്മ, അബ്ബാസ് ബന്താട്, എം.എം. ഇബ്രാഹിം, കെ.ബി. കുട്ടി ഹാജി, എ.എം. കടവത്ത്, എന്‍.എ. ഉമ്മര്‍, പി.കെ. മൊയ്തു, സി. മുഹമ്മദ്കുഞ്ഞി പ്രസംഗിച്ചു.

Keywords: Kasaragod, Karshaka Sangam, Agricultural.