city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആവേശമായി ബദിയടുക്കയില്‍ ചക്കമേള

ബദിയടുക്ക: (www.kasargodvartha.com 09.07.2016) ബദിയടുക്ക ഗുരുസദന ഹാളില്‍ നടന്ന ചക്ക മേള ശ്രദ്ധേയമായി. നൂറിലേറെ വിഭവങ്ങളാണ് മേളയിലെത്തിയത്. ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ സഹായത്തോടെ നടത്തിയ മേളയില്‍ ചക്ക ബിരിയാണി, ചക്കപ്പായസം, ചക്കയച്ചാര്‍, ചക്ക ഹല്‍വ, ചക്കക്കുരു റൊട്ടി, ചക്ക പപ്പടം, ചക്ക കൊണ്ടുണ്ടാക്കിയ വിവിധതര അപ്പങ്ങള്‍ തുടങ്ങി നിരവധി വിഭവങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായെത്തിയത്.

ജനങ്ങളുടെ കൃഷിയോടുള്ള താല്‍പര്യം മേളയില്‍ ശ്രദ്ധേയമായി. വിവിധ സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിവരുടെ ആഭിമുഖ്യത്തില്‍ ഇത്തരം മേളകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തോടെ സംഘടിപ്പിച്ചത് വ്യത്യസ്ത അനുഭവമായി. പഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണ ഭട്ടിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് മേള നടത്തിയത്. ചക്ക വലിച്ചെറിയേണ്ട വസ്തുവല്ലെന്നും കൃത്രിമമില്ലാത്ത വിഭവങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും ക്യാന്‍സര്‍ പോലുള്ള മാറാരോഗങ്ങള്‍ക്ക് വരെ ചക്ക ഒഷധമാണെന്നും പഠനം തെളിയിക്കുന്നു.

പഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സൈഫുനിസ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അന്‍വര്‍ ഓസോണ്‍, ശ്യാം പ്രസാദ് മാന്യ, പഞ്ചായത്ത് അംഗങ്ങളായ ബാലകൃഷ്ണ ഷെട്ടി, വിശ്വനാഥ പ്രഭു, അനിത ക്രാസ്ത, ശങ്കര ഡി, മുനീര്‍ ചെടേക്കാല്‍, പഞ്ചായത്ത് സെക്രട്ടറി സൂപി, കൃഷിഭവര്‍ ഉദ്യോഗസ്ഥരായ കനകലത, റീമ, രാഷ്ട്രീയ പ്രതിനിധികളായ എം എച്ച് ജനാര്‍ധനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗം ജയശ്രീ സ്വാഗതവും സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പ്രേമ നന്ദിയും പറഞ്ഞു.

ആവേശമായി ബദിയടുക്കയില്‍ ചക്കമേള

Keywords:  Badiyadukka, Kudumbasree, Agriculture, Inauguration, Jack Fruit Fest, Items, Grama Panchayat, Disease, Cancer, Clubs.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia