കര്‍ഷകക്ഷേമനിധി ബില്ലില്‍ തെളിവെടുപ്പ്: പ്രായപരിധി ഒഴിവാക്കണമെന്ന് ആവശ്യം
Jan 23, 2019, 12:53 IST
ആലപ്പുഴ: (www.kasargodvartha.com 23.01.2019) കഴിഞ്ഞ ഡിസംബറില്‍ നിയമസഭയില്‍ അവതരിപ്പിച്ച കേരള കര്‍ഷക ക്ഷേമനിധി ബില്‍ സംബന്ധിച്ച് ആലപ്പുഴ കളക്ട്രേറ്റില്‍ നിയമസഭ സെലക്ട് കമ്മറ്റി നടത്തിയ തെളിവെടുപ്പില്‍ വന്‍ പ്രാതിനിധ്യം.
വിവിധ സംഘടന പ്രതിനിധികളായ സുഖലാല്‍, ലാല്‍ കല്‍പ്പകവാടി, മാത്യു ചെറുപറമ്പന്‍, ബാബു ആറുവന, ജോസ് ജോണ്‍, അഡ്വ. സുപ്രമോദ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, മുട്ടാര്‍ ഗോപാലകൃഷ്ണന്‍, ടി വി രാമഭദ്രന്‍, വി സുരേന്ദ്രന്‍, മോഹന്‍ സി അറവന്ത്ര, ഭഗീരഥന്‍, എം കെ വര്‍ഗീസ്, പി കെ ആല്‍ബില്‍, ജോയ്ക്കുട്ടി ജോസഫ്, എന്‍ സി സിദ്ധാര്‍ഥന്‍, എം കുഞ്ഞപ്പന്‍, സ്വാമിനാഥന്‍, ഗോപിനാഥന്‍ തുടങ്ങിയവര്‍ ഭേദഗതികള്‍ അവതരിപ്പിച്ച് സംസാരിച്ചു.
Keywords: Investigation on farmers' welfare bill, avoid age limit, Alappuzha, news, farmer, Collectorate, Agriculture, Minister, Kerala, Top-Headlines.
കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷനായ സമതിയിലെ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ നടത്തിയ തെളിവെടുപ്പില്‍ നിധിയിലെ അംഗത്വം സംബന്ധിച്ച വ്യവസ്ഥയില്‍ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത് ബില്‍ നിയമമാകുന്ന ആദ്യവര്‍ഷം ഒഴിവാക്കണമെന്നും സജീവമായി കൃഷിരംഗത്തുള്ള എല്ലാവര്‍ക്കും ആദ്യവര്‍ഷം അംഗത്വം ലഭിക്കാന്‍ നടപടിയുണ്ടാകണമെന്നും വിവിധ സംഘടന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതുള്‍പ്പടെ രണ്ടുമൂന്നു കാര്യങ്ങളിലാണ് പ്രധാനമായും കര്‍ഷകര്‍ ഭേദഗതി നിര്‍ദേശം അവതരിപ്പിച്ചത്.
രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ ബില്ലാണ് നിയമസഭയില്‍ അവതരിപ്പിച്ചതെന്നും എല്ലാവരുടെയും പൂര്‍ണപിന്തുണയോടെ പാസാക്കാമായിരുന്നെങ്കിലും കര്‍ഷകരുള്‍പ്പടെയുള്ളവരുടെ ആവശ്യങ്ങളും നിയമത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുമാണ് സെലക്ട് കമ്മറ്റി രൂപീകരിച്ച് വ്യാപകമായ തെളിവെടുപ്പിന് തയ്യാറായതെന്നും മന്ത്രി ആമുഖമായി പറഞ്ഞു.

ആദ്യതെളിവെടുപ്പ് തൃശൂരില്‍ നടത്തിയിരുന്നു. എംഎല്‍എമാരായ സജി ചെറിയാന്‍, സി കെ ശശീന്ദ്രന്‍, സണ്ണി ജോസഫ്, കെ വി വിജയദാസ്, കെ സി ജോസഫ്, പി ഉബൈദുല്ലാഹ്, മുരളി പെരുനെല്ലി, മാത്യു ടി തോമസ്, ചിറ്റയം ഗോപകുമാര്‍ എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു.
പ്രായപരിധി, അംഗത്വം, ഇന്‍ഷുറന്‍സ്, അംശദായം അടക്കാന്‍ സൗകര്യം എന്നീ കാര്യങ്ങളിലാണ് പ്രധാനമായും പ്രതിനിധികള്‍ ഭേദഗതികള്‍ നിര്‍ദേശിച്ചത്. സെലക്ട് കമ്മറ്റി ഇതിനായി 23 ചോദ്യങ്ങളുടെ പട്ടികയും തയ്യാറാക്കി നല്‍കിയിരുന്നു. ഇക്കാര്യങ്ങളിലുള്ള കൂടുതല്‍ നിര്‍ദേശം രേഖാമൂലം കമ്മറ്റിക്കു നല്‍കുമെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി.
മറ്റു ക്ഷേമനിധികളില്‍ അംഗത്വമുള്ളവര്‍ക്കും കൃഷിയില്‍ സജീവമായി നില്‍ക്കുന്നുണ്ടെങ്കില്‍ അംഗത്വം നല്‍കുക, അംശദായം നേരിട്ടും ഓണ്‍ലൈനായും അടക്കാന്‍ സൗകര്യമൊരുക്കുക, അംഗത്വമെടുക്കുന്നതിനുള്ള വരുമാന പരിധി കൂട്ടുക, ഇതിനായുള്ള വരുമാന സാക്ഷ്യപത്രങ്ങളില്‍ കാര്‍ഷികയിതര വരുമാനം കൂട്ടാതിരിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വ്യക്തമായി നിര്‍വചിക്കുക, ബോര്‍ഡില്‍ കര്‍ഷക പ്രതിനിധികളുടെ എണ്ണം കൂട്ടുക, പ്രകൃതിക്ഷോഭം, കൃഷിനാശം എന്നിവയ്ക്കുള്ള അടിയന്തര സഹായത്തിനും ക്ഷേമനിധിയില്‍ വ്യവസ്ഥയുണ്ടാക്കുക, പിന്തുടര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് പ്രധാനമായി ഉയര്‍ന്നുവന്ന ഭേദഗതികള്‍.