city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശാസ്ത്രരംഗത്തെ ഗൂഡനീക്കങ്ങള്‍ ഫലംകണ്ടില്ല; പച്ചക്കറികളിലെ വിഷാംശം ഇല്ലാതാക്കാന്‍ കാസര്‍കോട് സ്വദേശി നടത്തിയ ഗവേഷണത്തിന് അന്താരാഷ്ട്ര അംഗീകാരം

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.03.2018) പച്ചക്കറികളിലേയും പഴവര്‍ഗങ്ങളിലേയും വിഷാംശം ഇല്ലായ്മ ചെയ്യാന്‍ കാസര്‍കോട്ടെ കാഞ്ഞങ്ങാട് സ്വദേശിയും സുജോക്ക് ചികിത്സകനുമായ അഡ്വ. കെ മോഹനന്‍ പതിറ്റാണ്ടുകളായി നടത്തിയ ഗവേഷണത്തിന് അന്താരാഷ്ട്ര അംഗീകാരം. മോഹനന്‍ നടത്തിയ ഗവേഷണത്തില്‍ ഉരുത്തിരിഞ്ഞ ഔഷധം സംബന്ധിച്ച റിപ്പോര്‍ട്ട് വേള്‍ഡ് ഇന്‍ടലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. ഇതേ സമയം കേരളത്തില്‍ അതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതില്‍ ബന്ധപ്പെട്ട ഗവേഷകരുടെ ഭാഗത്തു നിന്നുണ്ടായത് എതിര്‍പ്പുകള്‍ മാത്രമായിരുന്നുവെന്ന് മോഹനന്‍ പറയുന്നു. പച്ചക്കറികളിലെ വിഷാംശം ഇല്ലാതാക്കാന്‍ ചുരുങ്ങിയ ചിലവില്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന ആയുര്‍വേദ ഔഷധക്കൂട്ടിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളും വിപണനസാധ്യതകളും വിശദീകരിച്ചു നല്‍കിയിട്ടും കേരളത്തിലെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ നാലു വര്‍ഷം കാത്തിരുന്നിട്ടും അതിന്മേല്‍ യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല.യു എ ഇയിലെ അല്‍ഹോട്ടി -സ്റ്റേന്‍ജര്‍ എന്ന അന്താരാഷ്ട്ര അംഗീകാരമുള്ള ലാബില്‍ ഗുണമേന്മ തെളിയിക്കപ്പെട്ട ഔഷധക്കൂട്ട് കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലാബുകളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ലഭിക്കാന്‍ മോഹനന്‍ നടത്തിയ ശ്രമത്തോടും ബന്ധപ്പെട്ട അധികാരികള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് മുഖം തിരിച്ചു.

ശാസ്ത്രരംഗത്തെ ഗൂഡനീക്കങ്ങള്‍ ഫലംകണ്ടില്ല; പച്ചക്കറികളിലെ വിഷാംശം ഇല്ലാതാക്കാന്‍ കാസര്‍കോട് സ്വദേശി നടത്തിയ ഗവേഷണത്തിന് അന്താരാഷ്ട്ര അംഗീകാരം

അമിതമായ വളപ്രയോഗവും കീടനാശിനികളുടെ ഉപയോഗവും മൂലം പച്ചക്കറികളിലും പഴ വര്‍ഗങ്ങളിലും കിഴങ്ങുവര്‍ഗങ്ങളിലും ധാന്യങ്ങളിലും ഉണ്ടാകുന്ന വിഷാംശം പൂര്‍ണമായും ഇല്ലായ്മ ചെയ്യാനുള്ള ഔഷധക്കൂട്ട് വികസിപ്പിച്ചെടുത്ത മലയാളിയുടെ ഗവേഷണനേട്ടത്തിന് വലിയ പ്രാധാന്യം നാലു വര്‍ഷം മുമ്പ് ദേശീയ മാധ്യമങ്ങളടക്കം നല്‍കിയിരുന്നു. ലോകപ്രശസ്ത ലബോറട്ടറികളിലെ വിജയകരമായ പരീക്ഷണങ്ങള്‍ക്കു ശേഷം താന്‍ രൂപപ്പെടുത്തിയ ജൈവൗഷധിക്ക് പ്രൊവിഷണല്‍ പേറ്റന്റടക്കം നേടിയ മോഹനന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വ്യാവസായികാടിസ്ഥാനത്തില്‍ ഇതിന്റെ നിര്‍മ്മാണം ലക്ഷ്യമിട്ട് അധികൃതരെ സമീപിച്ചത്.

കൃഷി വകുപ്പുമന്ത്രിയായിരുന്ന കെ പി മോഹനന്‍ ഇതിനായി തന്റെ ഔദ്യോഗിക വസതിയില്‍ സംസ്ഥാനത്തെ കാര്‍ഷിക ഗവേഷണകേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരെയടക്കം പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു. എന്നാല്‍ സര്‍ക്കാര്‍ ഗവേഷണസ്ഥാപനങ്ങളെ മറികടന്നുള്ള ഒരു വ്യക്തിയുടെ ഗവേഷണത്തെ ഏതൊക്കെ രീതിയില്‍ നിരാകരിക്കാമോ അത്തരത്തിലുള്ള ന്യായവാദങ്ങളായിരുന്നു ശാസ്ത്രജ്ഞരുയര്‍ത്തിയത്. കേരളത്തിലെ ലാബുകളില്‍ ഇതിന്റെ ശേഷി പരിശോധിക്കണമെന്ന നിര്‍ദ്ദേശം അവര്‍ മുന്നോട്ടു വെച്ചു. തുടര്‍ന്ന് ഇതിനായി പലവട്ടം മോഹനന്‍ ലാബുകള്‍ കയറിയിറങ്ങി. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനുള്ള ഉപകരണം വിദേശത്തു നിന്നു വരാനുണ്ടെന്നൊക്കെയുള്ള തടസവാദങ്ങള്‍ പറഞ്ഞ് തീരുമാനം അനന്തമായി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. അന്ന് കൃഷിമന്ത്രിയുടെ സാന്നിധ്യത്തില്‍ കാര്‍ഷിക ശാസ്ത്രജ്ഞരുടെ യോഗം നടന്ന് ദിവസങ്ങള്‍ക്കകം കാര്‍ഷിക സര്‍വകലാശാല പച്ചക്കറികളിലെ വിഷാംശം കഴുകിക്കളയുന്നതെന്ന പേരില്‍ ഉല്‍പ്പന്നം പുറത്തിറക്കിയത് തന്റെ നേട്ടത്തെ വില കുറച്ചു കാണാനും അത് സര്‍ക്കാര്‍ തലത്തില്‍ അംഗീകരിക്കപ്പെടുന്നതിന് തടയിടുന്നതിനുമുള്ള കൃത്യമായ ഗൂഢാലോചനയോടു കൂടിയായിരുന്നുവെന്ന് മോഹനന്‍ പറയുന്നു.

അഭിഭാഷകനായി കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കേ ദീര്‍ഘകാല അവധിയെടുത്ത് അല്‍ ഐനിലെ പഴം-പച്ചക്കറി രംഗത്തെ ലോകപ്രശസ്ത കമ്പനിയായ ബറാക്കത്ത് ഇന്റര്‍നാഷണല്‍ ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍ കമ്പനിയില്‍ ജോലി ചെയ്ത കാലയളവിലാണ് വിഷപ്രയോഗത്തിന്റെ രൂക്ഷത മോഹനന്‍ മനസിലാക്കുന്നത്. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നതും തദ്ദേശീയമായി കൃഷി ചെയ്യുന്നതുമായ പഴങ്ങളും പച്ചക്കറികളും എന്തുമാത്രം വിഷലിപ്തമാണെന്ന തിരിച്ചറിവിലായിരുന്നു മോഹനന്‍ ഇതിന്റെ പ്രതിവിധിക്കായുള്ള ഗവേഷണമാരംഭിച്ചത്. ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കേടു വരാതിരിക്കാനും വളപ്രയോഗവും കീടനാശിനികളുടെ ഉപയോഗവുമൊക്കെ ഇലകളെയും പച്ചക്കറികളേയും കിഴങ്ങുകളേയും പഴങ്ങളേയും വിഷലിപ്തമാക്കുന്നു. കൂടുതല്‍ ഉല്‍പ്പാദന ചിലവു വരുന്ന ജൈവകൃഷിരീതിയൊന്നും കര്‍ഷകരവലംബിക്കുന്നില്ല.

ക്യാന്‍സര്‍, ട്യൂമര്‍, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം, മനോരോഗം എന്നിവയ്ക്കൊക്കെ അടിസ്ഥാനകാരണങ്ങളിലൊന്നായി പഴം പച്ചക്കറികളിലെ വിഷാംശം മാറുമ്പോള്‍ അതിനെ തരണം ചെയ്യാനുള്ള പോംവഴി തേടിയാണ് മോഹനന്‍ ഈ കണ്ടുപിടുത്തത്തിലേക്ക് തിരിഞ്ഞത്.ആദിവാസി ഊരുകളില്‍ മാസങ്ങളോളം താമസിച്ചു. പാമ്പിന്‍വിഷമടക്കം ഏതു കൊടിയ വിഷവും ശരീരത്തില്‍ നിന്നിറക്കുന്ന ആദിവാസി വൈദ്യന്മാരുടെ പച്ചമരുന്ന് പ്രയോഗവും കുടുംബത്തിലെ മുന്‍തലമുറയിലെ പ്രശസ്ത വിഷഹാരിയായിരുന്ന വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്‌കൂളിന്റെ സ്ഥാപകനുമായ കൊല്ലടത്ത് കണ്ണന്‍ നായരില്‍ നിന്നു പകര്‍ന്നു കിട്ടിയ പാരമ്പര്യമായ അറിവുകളുമൊക്കെ തന്റെ ഗവേഷണം പുതിയ വഴിക്ക് തിരിച്ചുവിടാന്‍ പ്രചോദനമായെന്ന് ഡോ മോഹനന്‍ പറയുന്നു.പഴങ്ങളിലേയും പച്ചക്കറികളിലേയും കിഴങ്ങുവര്‍ഗങ്ങളിലേയും വിഷാംശം വലിച്ചെടുത്ത് അതിനെ ശുദ്ധീകരിക്കാനുള്ള ഔഷധക്കൂട്ട് തുടര്‍ന്നങ്ങോട്ട് രൂപപ്പെടുകയായിരുന്നു.

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന 26 ഔഷധികളും വിദേശരാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന രണ്ട് ജൈവ ചേരുവകളും പ്രത്യേക അനുപാതത്തില്‍ സമ്മേളിപ്പിച്ചുള്ള ഔഷധക്കൂട്ടാണ് മോഹനന്‍ വികസിപ്പിച്ചെടുത്തത്. പഴങ്ങളിലേയും പച്ചക്കറികളിലേയും വിഷാംശം വലിച്ചെടുക്കുന്ന ഔഷധമാണുണ്ടാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Kasaragod, Kerala, News, Vegitable, Agriculture, Adv. Mohanan, International recognition for Kasargod native.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia