city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെല്‍­വ­യല്‍ സം­ര­ക്ഷി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ക­ല­ക്ട്രേ­റ്റി­നു മു­ന്നില്‍ സ­ത്യാ­ഗ്രഹം

നെല്‍­വ­യല്‍ സം­ര­ക്ഷി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ക­ല­ക്ട്രേ­റ്റി­നു മു­ന്നില്‍ സ­ത്യാ­ഗ്രഹം
കാസര്‍­കോ­ട്: 2008ലെ നെല്‍­വ­യല്‍-ത­ണ്ണീര്‍­ത­ട നി­യ­മ­ത്തില്‍ വെ­ള്ളം ചേര്‍­ത്ത് ദുര്‍­ബ­ല­മാ­ക്കാ­നു­ള്ള സര്‍­ക്കാര്‍ തീ­രു­മാ­ന­ത്തില്‍ പ്ര­തി­ഷേ­ധി­ച്ച് ജില്ലാ പ­രി­സ്ഥി­തി സ­മി­തി­യു­ടെ­ ആ­ഭി­മു­ഖ്യ­ത്തില്‍ ക­ല­ക്ട്രേ­റ്റി­നു മു­ന്നില്‍ ബു­ധ­നാഴ്­ച സ­ത്യാ­ഗ്ര­സമ­രം ന­ട­ത്തി.

2005 വ­രെ നി­കത്തി­യ നെല്‍­വ­യ­ലു­കള്‍ക്കും ത­ണ്ണീര്‍­ത­ട­ങ്ങള്‍ക്കും നി­യ­മ­സാധു­ത നല്‍­കാ­നു­ള്ള സര്‍­ക്കാര്‍ തീ­രു­മാ­നം പിന്‍­വലിക്കു­ക നെല്‍­വ­യ­ലു­ക­ളു­ടെ ഡാ­റ്റാ ബാ­ങ്ക് ഉ­ടന്‍ ഗ­സ­റ്റില്‍ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ക, വ­യല്‍ നി­ക­ത്തു­ന്ന­വര്‍ക്ക് നി­യ­മ­പ്ര­കാ­ര­മു­ള്ള ശി­ക്ഷ ഉ­റ­പ്പാക്കു­ക തു­ട­ങ്ങി­യ ആ­വ­ശ്യ­ങ്ങ­ളാ­ണ് സ­ത്യാ­ഗ്ര­ഹ­ത്തില്‍ ഉ­ന്ന­യി­ച്ചത്. ശാ­സ്­ത്ര സാ­ഹി­ത്യ­പ­രി­ഷത്തട­ക്ക­മു­ള്ള വിവി­ധ പ­രി­സ്ഥി­തി സം­ഘ­ട­ന­കളും കര്‍­ഷ­കരും സ­ത്യാഗ്രഹത്തില്‍ പ­ങ്കെ­ടു­ത്തു.

നാ­രാ­യ­ണന്‍ പേരി­യ ഉ­ദ്­ഘാട­നം ചെ­യ്തു. ടി.വി രാ­ജേ­ന്ദ്രന്‍, മു­ര­ളീ­ധരന്‍, ക­രി­വെ­ള്ളൂര്‍ മു­രളി, ര­വീ­ന്ദ്രന്‍ ­കൊ­ട­ക്കാ­ട്, രാ­ധാ­കൃ­ഷ്­ണന്‍ പെ­രുമ്പ­ള, മോ­ഹ­നന്‍ മാ­ങ്ങാട്, പി. കൃ­ഷ്­ണന്‍ പുല്ലൂര്‍, മ­ധു മു­തി­യ­ക്കാല്‍ എ­ന്നി­വര്‍ സം­സാ­രിച്ചു. മുന്‍ മന്ത്രി പി.സി തോമ­സ് സ­മ­ര­പ­ന്ത­ലി­ലെ­ത്തി സ­ത്യാ­ഗ്ര­ഹിക­ളെ അ­ഭി­വാദ്യം ചെ­യ്തു.

Keywords: Kasaragod, P.C. Thomas, Collectorate,  Hunger strike,  Agriculture

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia