city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fest | മലയോര ജനതയ്ക്ക് വിനോദവും വിജ്ഞാനവും പകരുന്ന തളിര് മാലോം ഫെസ്റ്റിന് വന്‍ ജനത്തിരക്ക്

-സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) മാലോം മഹാത്മാഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് ആഥിത്യമരുളുന്ന ഉത്തരമലബാര്‍ കാര്‍ഷിക മഹോത്സവം തളിര് 2023 മാലോം ഫെസ്റ്റിന് ജനത്തിരക്കേറി. ഈ മാസം 15 വരെ നീണ്ടുനില്‍ക്കുന്ന വിനോദ മാമാങ്കത്തിലേക്ക് മലയോരത്തിന് പുറത്തുനിന്നും ജനങ്ങള്‍ ഒഴുകിയെത്തുകയാണ്.
           
Fest | മലയോര ജനതയ്ക്ക് വിനോദവും വിജ്ഞാനവും പകരുന്ന തളിര് മാലോം ഫെസ്റ്റിന് വന്‍ ജനത്തിരക്ക്

ഇന്‍ഡ്യ ഗേറ്റിന്റെ മാതൃകയില്‍ നിര്‍മിച്ച പ്രവേശന കവാടം പ്രദര്‍ശന നഗരിയെ ആകര്‍ഷകമാക്കുന്നു. കാര്‍ഷിക നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും, ഫ്‌ലവര്‍ഷോ, പെറ്റ് ഷോ, അലങ്കാര മീന്‍ പ്രദര്‍ശനം, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, വിവിധ തരം റൈഡുകളോട് കൂടിയ അമ്യൂസ്‌മെന്റ് പാര്‍ക്, കലാസന്ധ്യ എന്നിവ മേള കാണാനെത്തുന്നവര്‍ക്ക് ഹരം പകരുന്നു.

കാര്‍ഷിക പ്രദര്‍ശനത്തില്‍ എംകെ മാത്യു വിളയിച്ചെടുത്ത 102 കിലോ വരുന്ന ശതാവരി കിഴങ്ങ്, അമ്പക്കാടന്‍ ഇനത്തില്‍ ഉള്ള 135 തൂക്കം വരുന്ന കപ്പ, ജെയിംസ് ചെറത്തല വിളയിച്ച 86 കിലോ തൂക്കം വരുന്ന കാച്ചില്‍ ഉള്‍പെടെ 750 ഇനത്തിലുള്ള അപൂര്‍വ ഇനം ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും ഇവിടെയുണ്ട്. പുഷ്പ ഫലങ്ങള്‍, കരകൗശവസ്തുക്കള്‍ തുടങ്ങിയവ മേളയില്‍ ആകര്‍ഷണീയമാണ്.
               
Fest | മലയോര ജനതയ്ക്ക് വിനോദവും വിജ്ഞാനവും പകരുന്ന തളിര് മാലോം ഫെസ്റ്റിന് വന്‍ ജനത്തിരക്ക്

കൂടാതെ സൗദി ചെരക്ക, കമണ്ടലു, 158 തരം നെല്‍വിത്തുകള്‍, 30 തരം കാച്ചില്‍, 15 തരം മഞ്ഞള്‍, 30 തരം റോസ, പ്രമേഹരോഗികള്‍ക്ക് ഉത്തമമായ മക്കോട്ടക്കാവ ചെടി, മണ്ണ് ഉപയോഗിക്കാതെ വെള്ളം ഉപയോഗിച്ച് മാത്രം കൃഷി ചെയ്യുന്ന അക്വാപോണിക്‌സ് പ്രദര്‍ശനം, മീന്‍ കുളം ഉള്‍പ്പടെ ചുള്ളി ഫാമിന്റെ വിവിധ നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും തളിര് മാലോം ഫെസ്റ്റിനെ ശ്രദ്ധേയമാക്കുന്നു.

സംഘാടക സമിതി ചെയര്‍മാന്‍ രാജു കട്ടക്കയം, ജെനറല്‍ കണ്‍വീനര്‍ ആന്‍ഡ്രൂസ് വട്ടക്കുന്നേല്‍, ട്രഷറര്‍ ജോബി കാര്യാവില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന വിപുലമായ സംഘാടക സമിതിയാണ് മേളക്ക് ചുക്കാന്‍ പിടിക്കുന്നത്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Festival, Farmer, Agriculture, Celebration, Vellarikundu, Huge crowd in Malom Fest.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia