മഴ കനത്തു: ഒരാള്‍ കൂടി മരിച്ചു; ഒഴുക്കില്‍പെട്ട് രണ്ടുപേരെ കാണാതായി
Aug 1, 2014, 19:31 IST
കാസര്‍കോട്: (www.kasargodvartha.com 01.08.2014) കനത്ത കാലവര്‍ഷത്തില്‍ ജില്ലയില്‍ ഒരാള്‍ മരിച്ചു. വെളളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി കരുവങ്കയത്തെ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ ജോഷി (35) യാണ് കിണറ്റില്‍ വീണ് മരിച്ചത്. 16.54 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. ഏഴ് ഹെക്ടറോളം കൃഷിയിടങ്ങളും നശിച്ചു.
ചൈത്രവാഹനി പുഴയില്‍ പുങ്ങംചാലിലെ കണ്ണനും(75) ചിത്താരി പുഴയില്‍ രാവണീശ്വരത്തെ രാജനുമാണ്(55) ഒഴുക്കില്‍പെട്ട് കാണാതായത്. ഇവര്‍ക്കായി ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ആറുവീടുകള്‍ ഭാഗികമായി തകര്‍ന്നു. 63250 രൂപയുടെ നഷ്ടമുണ്ടായി. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തുടങ്ങിയ ജൂണ്‍ ആറിനുശേഷം ഇതുവരെ ജില്ലയില്‍ 9 പേര്‍ മരിച്ചു. 28541930 രൂപയുടെ കൃഷി നാശമുണ്ടായി. ഇതില്‍ 23575090 രൂപയുടെ കൃഷി നാശമുണ്ടായി.
17 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് 2478000 രൂപയുടേയും 164 വീടുകള്‍ ഭാഗികമായും തകര്‍ന്ന് 2141100 രൂപയുടേയും നാശനഷ്ടവും കണക്കാക്കുന്നു. 674.2 ഹെക്ടറില്‍ കൃഷി നശിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ശക്തമായ മഴ രേഖപ്പെടുത്തി. 194 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. ഇത് വരെ ജില്ലയില്‍ 1562.2 മില്ലീമീറ്റര്‍ മഴ ലഭിച്ചു.
Also Read:
കുടുംബശ്രീ വാര്‍ഷികാഘോഷത്തിനു സോണിയ; ബി.ജെ.പി മന്ത്രിമാരെ ക്ഷണിക്കുന്നതിനെച്ചൊല്ലി വിവാദം
Keywords: Kasaragod, Rain, Died, Well, Agriculture, Heavy Rain, District, House, Family, River, Heavy rain: man goes missing.
Advertisement: