ചുഴലിക്കാറ്റും ഇടിമിന്നലും; ജില്ലയില്‍ വന്‍ കൃഷി നാശം, റോഡ് നടുകെ പിളര്‍ന്നു, മിന്നലേറ്റ് പശു ചത്തു
Oct 6, 2014, 12:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.10.2014) ജില്ലയില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ചുഴലിക്കാറ്റിലും ഇടിമിന്നലിലും വ്യാപകമായ കൃഷിനാശം സംഭവിച്ചു. മിന്നലേറ്റ് പശു ചത്തു. ചിലയിടങ്ങളില്‍ റോഡ് ഇടിമിന്നലില്‍ നടുകെ പിളര്‍ന്നു. പള്ളത്തുങ്കാല്‍ പേത്താളംകയയില്‍ ഉണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് നേരിട്ടത്. പ്രദേശത്തെ കെ.ഇന്ദിരയുടെ നൂറുകണക്കിന് വാഴ, കവുങ്ങ്, തെങ്ങ്, കുരുമുളക് എന്നിവ കാറ്റിലും മഴയിലും നശിച്ചു. കൂടാതെ കുമാരന്‍, അമ്പൂഞ്ഞി എന്നിവരുടെ കൃഷിയും നശിച്ചു. ചുഴലിക്കാറ്റില്‍ പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളും ഉണ്ടായി. ഇതിന്റെ കണക്കുകള്‍ ലഭിച്ചു വരുന്നതേയുള്ളൂ.
ചിറ്റാരിക്കല്‍ കുന്നുംകൈയില്‍ രണ്ടു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയിലും ഇടിമിന്നലിലും മലയോര മേഖലയില്‍ വ്യാപക നാശം സംഭവിച്ചു. ഇടിമിന്നലില്‍ പോന്നംപാര കടാംകുന്നില്‍ കുന്നത്ത് മധുവിന്റെ വീട് ഭാഗികമായി തകര്‍ന്നു. വീടിന്റെ ഇലക്ട്രിക് സാമഗ്രികള്‍ പൂര്‍ണമായും കത്തി നശിച്ചു. തട്ടുമ്മല്‍ പി.വി. ഭാസ്‌കരന്റെ വീടിന്റെ പരിസരത്ത് കെട്ടിയിരുന്ന കറവ പശു ചത്തു.
വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗകോട് ശക്തമായ ഇടിമിന്നലില്‍ റോഡ് നടുകെ പിളര്‍ന്നു. പത്തു മീറ്ററോളം സ്ഥലത്ത് വിള്ളല്‍ വീണു. സമീപത്തെ വീട്ടുകാര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. ഈ ഭാഗങ്ങളില്‍ രണ്ട് ദിവസമായി ശക്തമായി മഴയും ഇടിമിന്നലും തുടരുകയാണ്. വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും കണക്കുകള്‍ ലഭ്യമായിട്ടില്ല.
Also Read:
ശിവസേനയ്ക്കെതിരെ സംസാരിക്കില്ലെന്ന് മോഡി
Keywords: Kasaragod, Kanhangad, Kerala, Rain, Road, Agriculture, Heavy Rain, Wind, House,
Advertisement: