കാസര്‍കോട്ട് 24 മണിക്കൂറില്‍ 48 ലക്ഷം രൂപയുടെ കൃഷിനാശം
Jul 23, 2019, 20:13 IST
കാസര്‍കോട്: (www.kasargodvartha.com 23.07.2019) കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 48,01,400 രൂപയുടെ കൃഷിനാശം സംഭവിച്ചു. മഴക്കെടുതിയില്‍ 45.53 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ 1,54,52,500 രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചു. മഴക്കെടുതിയില്‍ ഇതുവരെ 204.28705 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം സംഭവിച്ചു.
കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറില്‍ കാസര്‍കോട്, മഞ്ചേശ്വരം, ഹൊസ്ദുര്‍ഗ് താലൂക്കുകളിലെ 14 വില്ലേജുകളിലാണ് മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തത്. 2102 കമുകും 413 തെങ്ങും 4250 വാഴയും 110 റബര്‍ മരങ്ങളും 20 ഹെക്ടര്‍ ഭൂമിയിലെ നെല്‍കൃഷിയുമാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ നശിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Robbery, Agriculture, Rain, Heavy rain; Agriculture ruined
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Robbery, Agriculture, Rain, Heavy rain; Agriculture ruined
< !- START disable copy paste -->