city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'വളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തണം'

'വളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തണം'
കാസര്‍കോട്: ജില്ലയില്‍ കൃഷിഭവന്‍ വഴി കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്ന വളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. സാമ്പിള്‍ പ്രകാരമുള്ള വളത്തിന്റെ ഗുണനിലവാരം വിതരണം ചെയ്യുന്നവയ്ക്ക് ലഭിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു അധ്യക്ഷത വഹിച്ചു.
കുറ്റിക്കോല്‍ കൃഷിഭവന്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ജീവനക്കാരുടെ അഭാവം പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി പരാതിപ്പെട്ടു. കുറഞ്ഞത് മൂന്ന് ജീവനക്കാരെ കൂടി ഇവിടെ നിയമിക്കാന്‍ നടപടിയെടുക്കണം. ജനുവരി മാസമായിട്ടും കര്‍ഷകര്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് ലഭിച്ചിട്ടില്ല. പെര്‍മിറ്റ് നല്‍കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ബോവിക്കാനം - മുള്ളേരിയ, കാസര്‍കോട് - സുള്ള്യ പാതകളില്‍ കെ.എസ്.ആര്‍.ടി.സി. യിലേയും സ്വാകാര്യ ബസുകളിലേയും ചാര്‍ജ്ജുകള്‍ ഏകീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നതായും നിരവധി തവണ പരാതി നല്‍കിയിട്ടും ചാര്‍ജ്ജ് ഏകീകരിച്ചിട്ടില്ലെന്നും യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മല്ലംപാറ എസ്.ടി. കോളനിയുള്‍പ്പെടുന്ന ഉദുമ നിയോജക മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് 3.29 കോടി രൂപയുടെ പദ്ധതി നടപ്പാക്കി വരുന്നുണ്ട്. എന്നാല്‍ വന മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന മല്ലംപാറ എസ്.ടി. കോളനിയിലേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്നത് വന്യ ജീവികള്‍ക്ക് ഭീഷണിയാണെന്ന് വനം വകുപ്പധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭൂഗര്‍ഭ കേബിളുകള്‍ വഴി വൈദ്യുതി എത്തിക്കുന്നതിന് 98 ലക്ഷം രൂപ അധികമായി വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.
കാസര്‍കോട് ബസ് സ്റ്റാന്റ് പരിസരത്തും, പോസ്റ്റോഫീസിനടുത്തും കഞ്ചാവ്-മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായും ഇതിനെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ബസ്സ്റ്റാന്റില്‍ പൊതു കക്കൂസും മൂത്രപ്പുരയും നിര്‍മ്മിക്കാത്തതിനാല്‍ നഗരത്തിലെത്തുന്ന യാത്രക്കാര്‍ ബുദ്ധിമുട്ടനുഭവിക്കുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവിദാസ് തഹസില്‍ദാര്‍ സി.ഭരതന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ മമതാ ദിവാകര്‍, പ്രമീള സി.നായിക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.മുംതാസ് ഷുക്കൂര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ഭവാനി, സി.എച്ച്.മുഹമ്മദ് കുഞ്ഞി, പി.എച്ച്.റംല, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.കുഞ്ഞമ്പു നമ്പ്യാര്‍, എം.ടി.മുഹമ്മദ് കുഞ്ഞി, അഹമ്മദ് മുളിയാര്‍, മഹമൂദ് മുളിയാര്‍, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എസ്.എം.എ.തങ്ങള്‍, ഷാഫി ചെമ്പരിക്ക, കെ.വി.ഹംസ, വിവിധ വകുപ്പു തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Keywords: Kasaragod, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia