city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു

കാസർകോട്: (www.kasargodvartha.com 18.09.2020) സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. കെ സി എം പി സൊസൈറ്റിയും കാസർകോട് അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേയും നേതൃത്വത്തിൽ മധൂർ കൃഷിഭവന്റെയും കർഷകനായ ശ്രീധരൻ പെരുമ്പളയുടെയും സഹായത്തോടെ മധൂർ അറന്തോട്ടാണ് കൃഷി ഇറക്കിയത്.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു

പ്രമുഖ കർഷകരായ എ വാസുദേവ ഹൊള്ളയും, സുബ്രഹ്മണ്യ ശർമ്മയും സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് പൂർണമായും ജൈവ വളമുപയോഗിച്ചാണ് കൃഷി നടത്തിയത്. കുമ്പളം, വെള്ളരി, കക്കരി, പാവക്ക, നരമ്പൻ തുടങ്ങി പച്ചക്കറികളാണ് കൃഷി ചെയ്തത്, പഞ്ചായത്ത് ഭരണസമിതിയും, തൊഴിലുറപ്പ് തൊഴിലാളികളും പൂർണ പിന്തുണ നൽകി.

വിളവെടുപ്പ് എൻ എ നെല്ലിക്കുന്ന് എം എൽ എ നിർവ്വഹിച്ചു. മധൂർ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് അധ്യക്ഷത വഹിച്ചു. കാസർകോട് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, കൃഷി ജോയിന്റ് ഡയറക്ടർ എ സാവിത്രി എന്നിവർ മുഖ്യാതിഥിയായി. പഞ്ചായത്തംഗം സുജ എസ് ഷാൻ ബോഗ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ ആനന്ദ, മധൂർ കൃഷി ഓഫിസർ ബിന്ദു ജോർജ്ജ്, കെ സി എം പി സൊസൈറ്റി സെക്രടറി പി കെ വിനോദ് കുമാർ, ഭരണ സമിതി അംഗങ്ങളായ കെ എം ബഷീർ, ടി എം ഇഖ്ബാൽ, ഇ രുദ്രകുമാരി, കെ ശ്രീധരൻ, സഹീർ ആസിഫ്, ഷക്കീല മജീദ്, ജമീല അഹമ്മദ് എന്നിവർ സംസാരിച്ചു.

Keywords: Kerala, News, Kasaragod, Agriculture, Farming, Inauguration, Development project, Harvesting of vegetables started under the leadership of Co-operative Societies as part of Subhiksha Kerala project.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia