city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിലെ വിളകളുടെ പകുതിയും വരള്‍ച്ച മൂലം നശിച്ചതായി കേന്ദ്രസംഘം: നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യും

തിരുവനന്തപുരം: (www.kasargodvartha.com 21.04.2017) കേരളത്തിലെ വിളകളുടെ പകുതിയും വരള്‍ച്ച മൂലം നശിച്ചതായി കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ വരള്‍ച്ചയെക്കുറിച്ച് പഠിക്കാനായെത്തിയ കേന്ദ്രസംഘം സംസ്ഥാനത്തെ നാലു ജില്ലകള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് വിളകളുടെ പകുതിയും വരള്‍ച്ചമൂലമാണ് നശിച്ചതെന്ന് കണക്കാക്കിയത്.

വിളനാശത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്ര കൃഷിമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അശ്വനികുമാര്‍ പറഞ്ഞു. നാണ്യവിളകള്‍ക്കും വന്‍തോതില്‍ നാശമുണ്ടായതായും വരള്‍ച്ചയില്‍ 992 കോടിരൂപയുടെ നാശമുണ്ടായതായുമാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ വിളകളുടെ പകുതിയും വരള്‍ച്ച മൂലം നശിച്ചതായി കേന്ദ്രസംഘം: നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യും

കേന്ദ്രമാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ള വിളനാശം പ്രത്യേക കേസായി പരിഗണിക്കണമെന്ന നിര്‍ദേശം റിപ്പോര്‍ട്ടിലുള്‍പ്പെടുത്തുമെന്നും കേരളത്തിലെ വരള്‍ച്ചാ ദുരിതം നേരിടുന്നതിനായി എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കേന്ദ്രസംഘം അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനസര്‍ക്കാരിനോട് കൂടുതല്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും കേന്ദ്രസംഘം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Half of the Crops in Kerala Perished due to Drought
Keywords: Thiruvananthapuram, Crop, Kerala, Agriculture, Centre, Cash, Report, Perished, Drought, Study, Districts, Visited, Chief Minister, Discussion.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia