city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഹിമ്മാത്ത് കാര്‍ഷിക പദ്ധതി കൃഷി മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു

മുഹിമ്മാത്ത് കാര്‍ഷിക പദ്ധതി കൃഷി മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു
ഗ്രീന്‍ മുഹിമ്മാത്ത് കാര്‍ഷിക പദ്ധതി സംസ്ഥാന കൃഷി മന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സി.അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇസ്സുദ്ദീന്‍ സഖാഫി സമീപം.

പുത്തിഗെ: മുഹിമ്മാത്ത് കാര്‍ഷിക പദ്ധതി കൃഷി മന്ത്രി കെ.പി . മോഹനന്‍ ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് വിഷന്‍ 20 കര്‍മ പദ്ധതിയുടെ ഭാഗമായാണ് ഗ്രീന്‍ മുഹിമ്മാത്ത് കാര്‍ഷിക പദ്ധതി ആവിഷ്കരിച്ചത്. പരിസ്ഥിതി സൗഹൃദവും മലിന മുക്തവുമായ ക്യാമ്പസ് അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഹെക്ടര്‍ സ്ഥലത്ത് മുഹിമ്മാത്ത് ആരംഭിക്കുന്ന ഹൈടെക് കൃഷി പദ്ധതിക്ക് കൃഷി വകുപ്പ് സാങ്കേതിക സഹായം നല്‍കുമെന്നും  മന്ത്രി ഉറപ്പു നല്‍കി. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്താന്‍ മുഹിമ്മാത്ത് നേതൃത്വമെടുത്ത തീരുമാനം വിപ്ലകരമാണ്. ആയിരം വിദ്യാര്‍ത്ഥികളിലൂടെ അനേകം നാടുകളിലേക്ക് കൃഷിയുടെ പുതിയ പാഠങ്ങള്‍ എത്തിക്കുകയാണ് മുഹിമ്മാത്ത് ചെയ്യുന്നത്.

ജന സംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് കാര്‍ഷിക ഉത്പാദനം കൂട്ടാന്‍ നാം തയ്യാറാകുന്നില്ല. കൃഷി ഭൂമിയുടെ അളവ് കുറഞ്ഞു വരുന്നു. കൃഷി സംസ്‌കാരം വീണ്ടെടുക്കാന്‍ യുവാക്കളിലും വിദ്യാര്‍ത്ഥികളിലും ശക്തമായ ബോധവത്കരണം ആവശ്യമാണ്. സ്‌കൂളുകളില്‍ സര്‍ക്കാര്‍ തുടങ്ങിയ കാര്‍ഷിക പദ്ധതിക്ക് നല്ല ഫലമാണ് ലഭിക്കുന്നതെന്ന മന്ത്രി പറഞ്ഞു.

ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സി.അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു. ജനറല്‍ മാനേജര്‍ എ.കെ ഇസ്സുദ്ദീന്‍ സഖാഫി പദ്ധതി പരിചയപ്പെടുത്തി.

ജില്ലാ കൃഷി ഓഫീസര്‍ എ.നാരായണന്‍ നമ്പൂതിരി, സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് എം.വി രാമകൃഷണന്‍, സിദ്ദീഖലി മൊഗ്രാല്‍, സിദ്ദീഖ് റഹ്മാന്‍ മൊഗ്രാല്‍, എം.എസ് ജനാര്‍ദ്ദനന്‍, പി.എം. സുഹൈല്‍, ഇസ്മത്ത് ഇനു, സുലൈമാന്‍ കരിവെള്ളൂര്‍, എം.അന്തുഞ്ഞി മൊഗര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദു റഹ്മാന്‍ അഹ്‌സനി, ഇബ്രാഹീം സഖാഫി, മുസ്തഫാ സഖാഫി, നാഷണല്‍ അബ്ദുല്ല, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, ഇബ്രാഹീം സഖാഫി പയോട്ട തുടങ്ങിയവര്‍ സംബന്ധിച്ചു. ബഷീര്‍ പുളിക്കൂര്‍ നന്ദി പറഞ്ഞു.

വിദ്യാര്‍ത്ഥികളും ജീവനക്കാരുമായി സ്ഥാപനത്തിലെ 1250 ലെറെ പേര്‍ കുളിക്കാനും ശുചീകരണത്തിനുമായി ഉപയോഗിച്ച ശേഷം പാഴായിപ്പോകുന്ന ജലം പൂര്‍ണമായും ശുചീകരിച്ച് കൃഷിക്ക് ഉപയോഗിക്കുകയും മുഴുവന്‍ അന്തേവാസികള്‍ക്കുള്ള പച്ചക്കറികള്‍ ഉത്പാദിപ്പിക്കുകയുമാണ് ലക്ഷ്യം. സ്ഥാപന അന്തേവാസികള്‍ ഒഴിവു വേളകള്‍ ഉപയോഗിച്ച് നടത്തുന്ന ഈ പദ്ധതി ജൈവ കൃഷി രീതികള്‍ അവലംഭിച്ചായിരിക്കും നടപ്പിലാക്കുക.

വിപുലമായ മഴ വെള്ള സംഭരണി സ്ഥാപിക്കുകയും ക്യാമ്പസിലും പരിസരങ്ങളിലും തണല്‍ മരങ്ങളും ഫലവൃക്ഷങ്ങള്‍ നട്ട് പിടിപ്പിക്കുകയും ചെയ്യും. പൂന്തോട്ട നിര്‍മാണം, പരിപാലനം എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശിലനം നല്‍കും.

Keywords: Green Muhimmath, Agriculture, Project, Inauguration, Minister K.P.Mohanan, Puthige, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia