city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇഞ്ചികൃഷി ടെറസിലായാലെന്താ? സഹായവുമായി സി പി സി ആര്‍ ഐ കൃഷി വിജ്ഞാനകേന്ദ്രം

കാസര്‍കോട്: (www.kasargodvartha.com 06.10.2018) ടെറസില്‍ പച്ചക്കറി കൃഷി തോട്ടം വ്യാപകമാണെങ്കിലും ഇഞ്ചി കൃഷി ചെയ്യുന്നത് വിരളമാണ്. എന്നാല്‍ മട്ടുപ്പാവില്‍ ഇഞ്ചി കൂടി പ്രധാന കൃഷിയായി ഉള്‍പെടുത്തിയാല്‍ മികച്ച വിളവെടുപ്പും അതോടൊപ്പം ലാഭവും കൊയ്യാമെന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതിന് കാസര്‍കോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന് കീഴിലെ കൃഷി വിജ്ഞാന കേന്ദ്രം സഹായവുമായി രംഗത്തുണ്ട്.

മറ്റു പച്ചക്കറികളെ പോലെ തന്നെ സാധാരണ ഗ്രോ ബാഗില്‍ തന്നെയാണ് ഇഞ്ചികൃഷിയും ചെയ്യുന്നത്. കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഇത്തരത്തില്‍ ഗ്രോബാഗില്‍ നട്ട് മുളപ്പിച്ച അനേകം മാതൃകകള്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. 80 രൂപ നിരക്കിലാണ് സിപിസിആര്‍ഐയില്‍ നിന്നും മണ്ണിന്റെയും ആവശ്യത്തിന് വളത്തിന്റെയും മിശ്രിതം നിറച്ച ഗ്രോബാഗ് നല്‍കുന്നത്. ഒമ്പതു മാസം കൊണ്ട് ഒരു ബാഗില്‍ രണ്ടു കിലോ വരെ ഇഞ്ചി വിളവെടുപ്പ് നടത്താന്‍ കഴിയുമെന്നാണ് കൃഷി വിജ്ഞാന കേന്ദ്രം അധികൃതര്‍ പറയുന്നത്.

ഒരു ഗ്രോ ബാഗില്‍ അഞ്ചു തവണ വരെ കൃഷി ചെയ്യാന്‍ സാധിക്കും. വിളവെടുപ്പ് നടത്തുന്ന ഇഞ്ചിയില്‍ നിന്ന് തന്നെ അടുത്ത കൃഷിക്കുള്ള തണ്ട് ഉപയോഗിക്കാനും കഴിയും. ജൈവവളം മാത്രം ഉപയോഗിച്ച് വിളയ്ക്കുന്ന ഇഞ്ചിക്ക് വന്‍ ഡിമാന്‍ഡാണ് മാര്‍ക്കറ്റിലുള്ളത്. ഇതുകൂടാതെ വെണ്ട, തക്കാളി, തുടങ്ങിയ ഗ്രാഫ്റ്റ് ചെയ്ത ചെടികളും സീസണ്‍ സമയത്ത് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും മിതമായ നിരക്കില്‍ നല്‍കി വരുന്നുണ്ട്. ഗ്രാഫ്റ്റ് ചെയ്യുന്നതിനാല്‍ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് കൃഷി വിജ്ഞാന കേന്ദ്രത്തിലെ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ മണികണ്ഠന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇഞ്ചികൃഷി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം: കൃഷി വിജ്ഞാന കേന്ദ്രം- 04994 232 993, മണികണ്ഠന്‍, സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍- 9496 296 986.

ഇഞ്ചികൃഷി ടെറസിലായാലെന്താ? സഹായവുമായി സി പി സി ആര്‍ ഐ കൃഷി വിജ്ഞാനകേന്ദ്രം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, CPCRI, Top-Headlines, Agriculture, Farming, Roof Ginger farming increased
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia