Fish Farming | മീന്‍ കൃഷി: കുറഞ്ഞകാലം കൊണ്ട് മികച്ച വരുമാനം നേടാം
കൊച്ചി: (www.kasargodvartha.com) മീന്‍ കൃഷി ഏറ്റവും ലാഭകരമായി നടത്താവുന്ന സംരംഭങ്ങളില്‍ ഒന്നാണ്. കുറഞ്ഞകാലം കൊണ്ട് മികച്ച വരുമാനം നേടാന്‍ സാധിക്കുന്നത് കൊണ്ട് തന്നെ ഇന്ന് പലരും മീന്‍ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കുറഞ്ഞ മുതല്‍ മുടക്കില്‍ നല്ല ലാഭം സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഒരു മേന്മ.
സ്ഥല പരിമിതികളെ അടിസ്ഥാനപ്പെടുത്തി മീന്‍ കൃഷിയുടെ വലിപ്പം നിയന്ത്രിക്കാവുന്നതാണ്. വീട്ടമ്മമാര്‍ ഉള്‍പ്പടെ താല്‍പര്യമുള്ള ആര്‍ക്കും ഈ കൃഷി ചെയ്യാനാകും. അതേസമയം സീസണ്‍ അനുസരിച്ച് മാത്രമാവും ഇതിന്റെ വരുമാനം ലഭിക്കുന്നത്.
ഏത് സാഹചര്യവുമായി ഇണങ്ങുന്നതും ഉയര്‍ന്ന രോഗ പ്രതിരോധ ശേഷിയുമുള്ള ഒരു മീനാണ് അനാബസ്. കുളം, സിമന്റ് ടാങ്ക് എന്നിവിടങ്ങളിലെല്ലാം അനാബസിനെ വളര്‍ത്താം. അനാബസിന്റെ കുഞ്ഞുങ്ങളുടെ മരണ നിരക്ക് കുറവാണ്. അതിനാല്‍ 100 കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയാണെങ്കില്‍ അല്‍പം ഒന്ന് ശ്രദ്ധിച്ചാല്‍ നൂറിനേയും വളര്‍ത്താന്‍ സാധിക്കും. അതുകൊണ്ട് തന്നെ അനാബസിനെ വളര്‍ത്താന്‍ കര്‍ഷകര്‍ ഇഷ്ടപ്പെടുന്നുണ്ട്.
അതുപോലെ ചെമ്മീന്‍, കരിമീന്‍, തിലാപ്പിയ, ഗൗരാമി, ഗപ്പി, കട്‌ള, രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, കൊഞ്ച് എന്നിവയും മികച്ച ലാഭം നല്‍കുന്ന മീനുകളാണ്. ശ്രദ്ധയോടെ പരിചാരിച്ചാല്‍ നല്ല വിളവും മികച്ച ലാഭവും നല്‍കുന്ന മീനുകളാണ് കരിമീനും ചെമ്മീനും. കേരളത്തിനകത്തും പുറത്തും ഒരുപാട് ആവശ്യക്കാര്‍ ഉള്ള മീനാണ് കരിമീന്‍. വളരെ ഉയര്‍ന്ന വിപണന മൂല്യമാണ് ചെമ്മീന്‍ കൃഷിയുടെ പ്രത്യേകത. മീന്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാമെന്നിരിക്കെ കൃഷി തുടങ്ങുന്നതിന് മുമ്പ് ഇതിനെ പറ്റി വ്യക്തമായൊരു ധാരണ ഉണ്ടാക്കുന്നത് കൂടുതല്‍ നല്ലതായിരിക്കും.
Keywords: Kochi, News, Kerala, Fish, Farming, Income, Fish Farming, Fish Farming: Get better income in less time.