city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികളുടെ 'ജനകീയ കാര്‍ഷിക വിളവെടുപ്പ്' മഹോത്സവത്തിന് ആദ്യകൊയ്ത്ത് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും വക

എടനീര്‍: (www.kasargodvartha.com 1/11/2016) പഠനത്തിനു പുറമെ കാര്‍ഷിക സംസ്‌കൃതിക്കും പരിസ്ഥിതി സംരക്ഷണത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന എടനീര്‍ സ്വമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം നേത്രത്വത്തില്‍ തുടര്‍ച്ചയായ നാലാം വര്‍ഷത്തിലും നൂറുമേനി കൊയ്ത് എടനീരിലെ വിദ്യാര്‍ത്ഥികള്‍ നാടിനു മാതൃകാപരമായ കാര്‍ഷികസംസ്‌കാരം വളര്‍ത്തിയെടുത്തു.

നെല്‍കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്ന എടനീരിലെ വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം 'ആതിര' നെല്‍വിത്തുകളാണ് വിതച്ച്, വിളയിച്ച്, കൊയ്ത്, കറ്റ മെതിച്ച്, പുഴുങ്ങി, അരിയാക്കി പഠനവിഷയമാക്കുന്നത്. നെല്‍കൃഷിക്കനുയോജ്യമായ 'ഏക്കല്‍ മണ്ണില്‍' പൂര്‍ണ്ണമായും ജൈവരീതിയില്‍ നടത്തിയ ആതിര കൃഷിക്ക് കതിരണിയാന്‍ 110 വരെ ദിവസം വേണ്ടിവന്നു. 100 ഓളം വരുന്ന 'കുട്ടി' കര്‍ഷകപ്പട കുണ്ടോള്‍മൂലയിലെ ഒന്നര ഏക്കറോളം വരുന്ന പാടത്ത് ജനകീയ കൂട്ടായ്മയോടെ പൊരിയുന്ന വെയിലില്‍ കൊയ്ത്തുപാട്ടും, കൊയ്ത്തുകഞ്ഞിയും പായസവും ഭക്ഷിച്ച് അതിഗംഭീരമായാണ് 'കൊയ്ത്തുത്സവം' ആഘോഷിച്ചത്. കുണ്ടോള്‍മൂലയില്‍, എടനീര്‍ മീത്തിെന്റ അതികാരപരിധിയിലുള്ള കാര്‍ഷികയോഗ്യമായ ജലസ്രോതസിന്റെ സംരക്ഷണസന്ദേശം പഞ്ചായത്ത് തലങ്ങളിലും, ജനങ്ങളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയും നെല്‍കൃഷിയില്‍ കൂടുതല്‍ പരിശീലനങ്ങള്‍ ലഭിക്കുന്നതിനും വേണ്ടിയാണ് ഈ വര്‍ഷം വിദ്യാര്‍തഥികള്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെ പാടത്തിറങ്ങിയത്.

അഞ്ച് കിലോമീറ്ററോളം ചുറ്റളവില്‍ 50 ഓളം കര്‍ഷകര്‍ക്ക് കാര്‍ഷികയോഗ്യമായ ജലസ്രോതസ്സിന് കുണ്ടോള്‍മൂലയിലെ 15 ഓളം കുടുംബശ്രീ കര്‍ഷകരാണ് ആശ്രയിക്കുന്നത്. പൂര്‍ണ്ണമായും ജൈവരീതിയിലാണ് കൃഷി നടത്തിയത്. വീടുകള്‍ ദൂരെയായതിനാലും  മൃഗങ്ങളുടെ ശല്യവും കാരണം നെല്‍കൃഷി ഉപേക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് വര്‍ഷങ്ങളായി തരിശുപാടമായി കിടന്ന വയലില്‍ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് എന്‍ എസ് എസ് വിദ്യാര്‍തഥികള്‍ കൃഷിയിറക്കാനെത്തിയത്. കാട്ടാന, കാട്ടുപന്നി തുടങ്ങിയവയ്ക്ക് ജൈവരീതിയിലുള്ള നിയന്ത്രണവും, ജൈവവേലിയും കെട്ടിയാണ് കൃഷിസംരക്ഷണം നടത്തിയത്.

പക്ഷെ കൂട്ടത്തോടെ എത്തുന്ന കുരങ്ങുശല്ല്യം നിയന്ത്രിക്കാന്‍ കര്‍ഷകര്‍ ഏറെ പാടുപെടുന്നു. കര്‍ഷകനായ എന്‍ ബി രഘുരാമന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവ കീടനാശിനികളാണ് കൃഷിക്കായി ഉപയോഗിച്ചത്. കര്‍ഷകരായ കെ എന്‍ പ്രഭാകരന്‍ കുണ്ടോള്‍മൂല, അച്ചുതന്‍ തുടങ്ങിയവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക പരിശീലനങ്ങള്‍ നല്‍കുന്നത്. ഒരു വളണ്ടിയര്‍  ഒരു സെന്റ് ഭൂമിയില്‍ നെല്‍കൃഷി നടത്തി സ്വയം പരിപാലനം ചെയ്തു നെല്ലുത്പാദിപ്പിക്കുകയെന്ന ആശയത്തില്‍  കുണ്ടോള്‍മൂലയിലെ ശ്രീലക്ഷ്മി കുടുംബശ്രീയാണ് (ജെ എല്‍ ജി ഗ്രൂപ്പ് ) കൃഷിയിറക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ചത്.

ഈ വിദ്യാര്‍തഥി-കുടുംബശ്രീ-കര്‍ഷക കൂട്ടായ്മയിലൂടെ, ശ്രീലക്ഷ്മി കുടുംബശ്രീ കര്‍ഷകരായ രതിസുകുമാരന്‍, പ്രസീത സുരേഷ്, അംബിക അച്ചുതന്‍, വാസന്തി നാരായണ നായക്, സൗമ്യ കൃഷ്ണ നായക്, തുടങ്ങിയവര്‍ക്ക് ഗുണം ലഭിക്കും. പുത്തരിയുത്സവം ഡിസംബറില്‍ നടക്കുന്ന സപ്തദിന ക്യാമ്പില്‍ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കായ് നടത്തും. വിദ്യാര്‍തഥി കര്‍ഷക കൂട്ടായ്മയുടെ ഈ കാര്‍ഷിക വിളവെടുപ്പ് മഹോത്സവത്തിന്ന് കൊയ്തുകൊണ്ട് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷാഹിന സലീം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക മുഖ്യാതിഥിയായി. സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ഷക്കീന, കര്‍ഷകരായ കുമാരന്‍, ഗോപാലന്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ലീഡര്‍ ഭാവന സ്വാഗതം പറഞ്ഞു.

എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍, വളണ്ടിയര്‍മാരായ എസ് ശ്രീനിധി, അഭിഷേക്, മിഥുന്‍, അനുശ്രീ, അബ്ദുള്‍ ഷഹീര്‍ അദ്‌നാന്‍, ഷിബിന്‍, അഭിജിത്, നിഷ്മിത, അശ്വിനി, നന്ദന തുടങ്ങിയവര്‍ കൊയ്ത്ത്  പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

വിദ്യാര്‍ത്ഥികളുടെ 'ജനകീയ കാര്‍ഷിക വിളവെടുപ്പ്' മഹോത്സവത്തിന് ആദ്യകൊയ്ത്ത് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും വക


Keywords : Kasaragod, Kerala, Edneer, Agriculture, Farming, farmer, Farm workers, Kudumbasree, Celebration, Panchayath, inauguration, Swamijies higher Secondery School.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia