വേനല്‍ച്ചൂടിന് പുറമെ വ്യാപകതീപിടുത്തവും പതിവാകുന്നു; വന്‍ കൃഷിനാശം
Apr 25, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2016) ജില്ലയില്‍ വേനല്‍ച്ചൂടില്‍ നാട് ഉരുകുമ്പോള്‍ തീപിടുത്തവും വ്യാപകമാകുന്നത് ജനജീവിതം കൊടിയ ദുരിതത്തിലാക്കി. വരള്‍ച്ചയില്‍ പൊതുവെ ഉണങ്ങിക്കൊണ്ടിരിക്കുന്ന കൃഷിയെ അവശേഷിച്ച വെള്ളം കൊണ്ടെങ്കിലും നിലനിര്‍ത്താന്‍ കര്‍ഷകര്‍ പാടുപെടുമ്പോഴാണ് തീപിടുത്തത്തിലുള്ള കൃഷിനാശവും പതിവാകുന്നത്.
ഞായറാഴ്ച ജില്ലയില്‍ എങ്ങും തീപിടുത്തമായിരുന്നു. ഇടവിട്ടിടവിട്ടുള്ള അഗ്‌നിബാധകള്‍ ഫയര്‍ഫോഴ്‌സിനെ ഏറെ വലച്ചു. കാസര്‍കോട് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനിലെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്റിംഗ് സ്ഥാപനത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. എ സിയില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായാണ് തീപിടുത്തത്തിന് കാരണം. എ സിയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണ്ണിച്ചറുകളും പൂര്‍ണ്ണമായും കത്തിനശിച്ചു. മൊഗ്രാലില്‍ റെയില്‍പാളത്തിന് ഇരുവശങ്ങളിലുമുള്ള പുല്ലിന് തീപിടിച്ച് ആറേക്കറോളം പ്രദേശത്തെ കൃഷികള്‍ കത്തിനശിച്ചു. മൊഗ്രാല്‍ സ്വദേശി സത്താറിന്റെ വീട്ടുപറമ്പിലെ 25 തെങ്ങിന്‍തൈകളും കത്തിനശിച്ചു. നിരവധി വാഴകളും മറ്റുകൃഷികളും കത്തിച്ചാമ്പലായി.
ചെമ്മനാട്ടെ ശ്രീധരന്റെ ഉടമസ്ഥതയിലുള്ള ആറേക്കര്‍ സ്ഥലത്തെ പതിനഞ്ചോളം തെങ്ങിന്‍ തൈകളും കത്തിനശിച്ചിട്ടുണ്ട്. പെരിയാട്ടടുക്കത്തെ കുമാരന്റെ പത്തോളം കവുങ്ങിന്‍തൈകളും ചാരമായി. അമ്പലത്തറ പറക്കളായിയിലെ മുളവന്നൂരില്‍ ഞായറാഴ്ച വൈകുന്നേരമുണ്ടായ തീപിടുത്തത്തില്‍ 25 ഏക്കറോളം കൃഷിസ്ഥലമാണ് കത്തിനശിച്ചത്. മുളവന്നൂര്‍, ബലിയടുക്കം, അമ്പലത്തുംപാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന തീയണക്കാന്‍ ഫയര്‍ഫോഴ്‌സ് ഏറെ പാടുപെട്ടു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്‌സിനെ സഹായിച്ചു.
നൂറുകണക്കിന് റബ്ബര്‍, തെങ്ങ്, വാഴ, കശുമാവ് തുടങ്ങിയ കൃഷികളാണ് കത്തിനശിച്ചത്. മുളവന്നൂര്‍ ഭഗവതി ക്ഷേത്രം കഴകത്തിന് കീഴിലുള്ള സ്ഥലത്തേക്കും തീ പടര്‍ന്നിരുന്നു. ചായ്യോത്തും അഗ്‌നിബാധയുണ്ടായി.
Keywords: Kasaragod, Fire force, Mogral, Agriculture, Water, Chemnad.