അവര്‍ക്കിത് ചേനക്കാര്യമല്ല; പച്ചക്കറി ഉല്‍പാദനത്തിലും മികവ് കാട്ടി ഫയര്‍ ഫോഴ്‌സ്
Oct 3, 2016, 09:34 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03/10/2016) അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ ജനങ്ങളുടെ വിളിപ്പുറത്ത് ഓടിയെത്തുന്ന അഗ്‌നിശമന രക്ഷാ സേനാ അംഗങ്ങള്‍ തങ്ങളുടെ നിലയത്തില്‍ കൂട്ടായ്മയിലൂടെ വിവിധങ്ങളായ കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിച്ചു മാതൃകയാവുകയാണ്. വാഴയും കപ്പയും മഞ്ഞളും ചേനയും പച്ചക്കറികളും ഉല്‍പാദിപ്പിക്കുന്നതിന് മുഴുവന്‍ സേനാ അംഗങ്ങളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു വരുകയാണ്. ഡ്യൂട്ടി ചുമതല കഴിഞ്ഞുള്ള സമയമാണ് വിനിയോഗിക്കുകയെങ്കിലും ആര്‍ക്കും പരിഭവമില്ല. ചേന കൃഷിയുടെ വിളവെടുപ്പ് ഇന്നലെ വൈകുന്നേരം നിലയത്തിന്റെ വളപ്പില്‍ നടന്നു.
തൃക്കരിപ്പൂര്‍ കൃഷി ഓഫീസര്‍ കെ വി ഷീന വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ടി കെ സന്തോഷ് കുമാര്‍, കൃഷി അസിസ്റ്റന്റ് പി വി സ്മിജ അഗ്‌നിശമന രക്ഷാനിലയത്തിലെ ജീവനക്കാര്‍ തടുങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Trikaripur, Vegitable, Agriculture, fire force, Duty, Agriculture office, Officer, KV Sheena, Inauguration, Station,