city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മതില്‍ കെട്ടി പാടശേഖരത്തിലേക്കുള്ള വഴി മുട്ടിക്കുന്നതിനെതിരെ പരാതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.04.2014) രണ്ടു വിള നെല്‍കൃഷിയെടുക്കുന്ന പാടശേഖരത്തിന്റെ അതിരില്‍ സ്വകാര്യ വ്യക്തികളുടെ കൈവശം ഉള്ള സ്ഥലത്ത് മതില്‍ നിര്‍മ്മിക്കുന്നതിനെതിരെ കൃഷി ഓഫീസര്‍ക്കു പരാതി. വെള്ളിക്കോത്ത് വീണച്ചേരി പാടശേഖര സമിതിയാണ് മഡിയനിലെ അജാനൂര്‍ കൃഷിഭവനില്‍ പരാതി നല്‍കിയത്.

പുറവങ്കര തറവാടിനു അരികിലൂടെ പെരളം തോടിനു സമീപത്തേക്കുള്ള റോഡരികിലെ പാടമാണ് മതില്‍ കെട്ടി മണ്ണിട്ടു നികത്താന്‍ നീക്കം നടക്കുന്നതെന്നു പരാതിയില്‍ പറയുന്നു. റോഡരികില്‍ രണ്ടു വരി കല്ലു കെട്ടുന്നത് പൂര്‍ത്തിയായിട്ടുണ്ട്.

ആറാം വാര്‍ഡ് അംഗം വി.പി. പ്രശാന്ത് കുമാറിന് ഒപ്പം പാടശേഖര സമിതി ഭാരവാഹികള്‍ സ്ഥലം ഉടമകളെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും തുടര്‍ പ്രവൃത്തിയുണ്ടാവില്ലെന്നു ഉറപ്പു ലഭിച്ചു. ഇത് ലംഘിച്ച് സ്ഥലത്തിന്റെ നാലു ഭാഗത്തും അതിര് കെട്ടാന്‍ നീക്കം എടുത്ത് ചെങ്കല്‍ ഇറക്കിയതോടെയാണ് കൃഷി ഓഫീസര്‍ക്കു പരാതി നല്‍കിയത്. അതിര് കെട്ടി ഉയര്‍ത്തിയ ഭാഗത്ത് മണ്ണും ഇട്ടിട്ടുണ്ട്. ഈ ഭാഗം കെട്ടിപ്പൊക്കിയാല്‍ വര്‍ഷകാലത്ത് വയലില്‍ കെട്ടി നില്‍ക്കുന്ന വെള്ളം നീങ്ങാന്‍ സ്ഥലം ഉണ്ടാകില്ലെന്നും വെള്ളം കെട്ടി നിന്നാല്‍ സമീപങ്ങളിലെ താമസക്കാര്‍ക്കു പ്രയാസം ഉണ്ടാകുമെന്നുമാണ് പാടശേഖര സമിതി പറയുന്നത്.

മതില്‍ കെട്ടി പാടശേഖരത്തിലേക്കുള്ള വഴി മുട്ടിക്കുന്നതിനെതിരെ പരാതി

മതില്‍ കെട്ടി പാടശേഖരത്തിലേക്കുള്ള വഴി മുട്ടിക്കുന്നതിനെതിരെ പരാതി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രണ്ടു പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു

Keywords:  Kasaragod, Kanhangad, Agriculture, Officer, Wall, Paddy Field, Complaint, Road, Water, Filed cagainst construction of wall 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia