city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inspection | 'വയൽ ചെങ്കല്ല് കൊണ്ട് കെട്ടിയുയർത്തി ഒന്നര മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് നികത്തി'; സ്ഥലത്ത് മിന്നൽ പരിശോധനയുമായി വിജിലൻസ് സംഘം; 'കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി'

മധൂർ: (www.kasargodvartha.com) നെൽകൃഷിയെടുക്കുന്ന വയൽ ചെങ്കല്ല് കൊണ്ട് കെട്ടിയുയർത്തി ഒന്നര മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് നികത്തിയ സംഭവത്തിൽ മിന്നൽ പരിശോധനയുമായി വിജിലൻസ് സംഘം. മധൂർ വിലേജിലെ പട് ല പാലത്തിന് സമീപത്തെ വയലിലാണ് വിജിലൻസ് ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. മാസങ്ങളായി വയൽ മണ്ണിട്ട് നികത്തിയതായി കണ്ടിട്ടും റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് വിജിലൻസ് വ്യക്തമാക്കി.

'മധുവാഹിനി പുഴയുടെ തീരത്താണ് വയൽ സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള നെൽപാടങ്ങൾ പൂർണമായും സംരക്ഷിക്കണമെന്ന സർകാരിന്റെ പ്രഖ്യാപിത നയം കാറ്റിൽ പറത്തി കൊണ്ടാണ് ഡാറ്റാ ബാങ്കിൽ ഉൾപെട്ട കൃഷിഭൂമികൾ ജില്ലയിൽ പലയിടത്തും യാതൊരു മാനദണ്ഡവും പാലിക്കാതെ ഇത്തരത്തിൽ വയലുകളും മറ്റ് കൃഷി ഭൂമികളും നികത്തി കൊണ്ടിരിക്കുന്നത്. സ്വാഭാവിക നീർചാലുകളും തോടും നികത്തിയതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സമീപത്തുള്ള കുന്നുകൾ ഇടിച്ചാണ് വയലുകൾ നികത്തുന്നത്.
< !- START disable copy paste -->
Inspection | 'വയൽ ചെങ്കല്ല് കൊണ്ട് കെട്ടിയുയർത്തി ഒന്നര മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് നികത്തി'; സ്ഥലത്ത് മിന്നൽ പരിശോധനയുമായി വിജിലൻസ് സംഘം; 'കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി'

കോയപാടി എന്ന സ്ഥലത്തുള്ള കുന്നിടിച്ചാണ് പട് ലയിൽ വയൽ നികത്തിയത്. പ്രദേശത്തെ കരാറുകാരനും റിയൽ എസ്റ്റേറ്റുകാരനും മണ്ണ് മാഫിയക്കാരനുമായ വ്യക്തിയാണ് പിന്നിലെന്നാണ് സംശയിക്കുന്നത്. വരും ദിവസങ്ങളിലെ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകും. കുന്നിടിക്കുന്നതിനും വയൽ നികത്തുന്നതിനും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്യും', കെവി വേണുഗോപാൽ പറഞ്ഞു.

പരിശോധനാ സംഘത്തിൽ അസി. സബ് ഇൻസ്പെക്ടർ വിടി സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെവി ജയൻ, വിഎം പ്രദീപ്, സർവേ വിഭാഗം അസി. ഡയറക്ടർ ഗുരുപ്രസാദ് എന്നിവരുമുണ്ടായിരുന്നു.

Inspection | 'വയൽ ചെങ്കല്ല് കൊണ്ട് കെട്ടിയുയർത്തി ഒന്നര മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് നികത്തി'; സ്ഥലത്ത് മിന്നൽ പരിശോധനയുമായി വിജിലൻസ് സംഘം; 'കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി'

Keywords:  Kasaragod, News, Vigilance, Madhur, Bridge, Investigation, River, Police, Agriculture, Government, Field filled; Inspection of vigilance team.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia