പാറയില്‍ നിന്ന് നൂറുമേനി വിളയിച്ച് കൊടക്കാട്ടെ കുട്ടികള്‍
Dec 12, 2018, 19:13 IST
കാസര്‍കോട്: (www.kasargodvartha.com 12.12.2018) ഹരിതകേരളം മിഷന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ കൊടക്കാട് ജി.ഡബ്ല്യു. യു.പി. സ്‌കൂളില്‍ ആരംഭിച്ച സ്ഥാപനതല പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു നിര്‍വഹിച്ചു. പയറ്, കക്കരി, ചീര, പടവലം, നരമ്പന്‍, മുളക്, വഴുതിന, കപ്പ, ഫാഷന്‍ ഫ്രൂട്ട്, മത്തന്‍, തക്കാളി, കുമ്പളം, പാവക്ക തുടങ്ങി പതിനാറോളം ഇനങ്ങള്‍ അര ഏക്കറോളം വരുന്ന സ്ഥലത്ത് കൃഷി ചെയ്ത് മികവ് തെളിയിച്ചിരിക്കുകയാണ് കൊടക്കാടെ കുട്ടികള്‍.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ടി.വി. ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍.എം കുഞ്ഞിരാമന്‍ മാസ്റ്റര്‍, നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. വീണാ റാണി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.കെ. വിജയകുമാര്‍, പ്രഥാനാധ്യാപകന്‍ കെ.ടി.വി നാരായണന്‍, പി.ടി.എ പ്രസിഡണ്ട് സുരേഷ് പി.എസ്, മദര്‍ പി.ടിഎ. പ്രസിഡണ്ട് ശ്രീജ എ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Students, Agriculture, Farming vegetables by Kodakkad Students
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Students, Agriculture, Farming vegetables by Kodakkad Students
< !- START disable copy paste -->