city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷിയില്‍ വീണ്ടും നൂറുമേനി കൊയ്യാന്‍ മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 18/08/2016) പച്ചക്കറി കൃഷിയില്‍ വീണ്ടും നൂറുമേനി കൊയ്യാനുള്ള മത്സരക്കളത്തിലിറങ്ങിയിരിക്കുകയാണ് മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. കൃഷിഭവന്റെ സഹകരണത്തോടെ നടത്തുന്ന കുടുംബ കൃഷി മത്സരത്തില്‍ 1,300 ഓളം കുട്ടികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.

വിത്തു വിതരണത്തിന്റെയും പച്ചക്കറി കൃഷിക്കായുള്ള കൈപ്പുസ്തക വിതരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ നിര്‍വഹിച്ചു. ജൈവകൃഷിയെ പ്രോല്‍സാഹിപ്പിക്കുക, കുട്ടികളും രക്ഷിതാക്കളുമൊന്നിച്ച് കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുക എന്നീ ലക്ഷ്യങ്ങളുയര്‍ത്തിയാണ് കുടുംബ കൃഷി മത്സരം കഴിഞ്ഞ വര്‍ഷം മുതല്‍ സംഘടിപ്പിച്ചത്.

സ്‌കൂളിലെ ഇക്കോ ക്ലബ് മുന്‍കൈ എടുത്ത് മൊഗ്രാല്‍പുത്തൂര്‍ കൃഷി ഓഫീസര്‍ ചവന നരസിംഹലുവിന്റെ ഉപദേശ നിര്‍ദേശങ്ങളും ക്ലാസുകളുമായപ്പോള്‍ മുന്‍ വര്‍ഷം മത്സരം കടുത്തതായി. ക്യാഷ് അവാര്‍ഡുകളും സമ്മാനങ്ങളും മത്സരത്തെ കൂടുതല്‍ കൊഴുപ്പിച്ചു. ഇത്തവണ പ്രദേശത്തെ ക്ലബ്ബുകളുടെ കൂടി സഹകരണത്തോടെ മത്സരം കൂടുതല്‍ വിപുലമാക്കും.

ഉദ്ഘാടന ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് പി ബി അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ കെ അരവിന്ദ, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ ബാലകൃഷ്ണന്‍, മാഹിന്‍ കുന്നില്‍, മഹ് മൂദ് ബള്ളൂര്‍, വി വി മുരളി, കെ രഘു, പി വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

കൃഷിയില്‍ വീണ്ടും നൂറുമേനി കൊയ്യാന്‍ മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Keywords : Mogral Puthur, Agriculture, Students, Education, Farming, Farming project in Mogral Puthur School. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia