ബാരയിലെ കുട്ടികള്‍ക്ക് വിഷരഹിതപച്ചക്കറിയുമായി സ്‌കൂള്‍
Nov 16, 2016, 11:00 IST
മാങ്ങാട്: (www.kasargodvartha.com 16/11/2016) ബാര ജി ഡബ്ല്യു എല്‍ പി സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ ഇനി വിഷരഹിതപച്ചക്കറികള്‍ ഉപയോഗിക്കാം. സ്‌കൂള്‍ പി ടി എയും രക്ഷിതാക്കളും സ്‌കൂള്‍ പച്ചക്കറികൃഷിക്ക് ശിശുദിനനാളില്‍ തുടക്കം കുറിച്ചു. നൂറ് ഗ്രോ ബാഗുകളിലും സ്‌കൂള്‍ പരിസരത്തുമാണ് പച്ചക്കറി കൃഷി തുടങ്ങിയത്.
വിഭവസമൃദ്ധമായ ഉച്ച ഭക്ഷണം ലക്ഷ്യമിട്ട് വ്യത്യസ്ത പച്ചക്കറികളാണ് നട്ടത്. ശിശുദിനത്തില്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥികള്‍ മുന്‍ കൈയടുത്ത് നിര്‍മ്മിച്ച ഇരുപത് മീറ്റര്‍ നീളമുള്ള ജൈവപ്പന്തല്‍ സ്‌കൂളിന് സമര്‍പ്പിച്ചു. വരും നാളുകളില്‍ ഈ ജൈവപ്പന്തലിലും പച്ചക്കറി വിളയും. ഉദുമ കൃഷി ഓഫീസര്‍ ഷീന പച്ചക്കറി നടീല്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. പഞ്ചായത്തംഗം ബീവി അഷറഫ്, മദര്‍ പി ടി എ പ്രസിഡന്റ് രാഗിത, കൃഷ്ണന്‍ മാങ്ങാട്, കുഞ്ഞികൃഷ്ണന്‍, ഗോപി എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ വി പവിത്രന്‍ സ്വാഗതവും എന്‍ പി വിമലാവതി നന്ദിയും പറഞ്ഞു.
Keywords: Kasaragod, School, Students, Parents, Farming, Agriculture, Vegitable, Lunch Day, PTA, Children's Day, Grow Bag, Agriculture Officer, Sheena, Inauguration.