Government Service | കര്‍ഷകര്‍ക്ക് സന്തോഷവാർത്ത! കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സർക്കാരിന്റെ സര്‍വീസ്; ഇപ്പോൾ അപേക്ഷിക്കാം
● സര്‍വീസ് ക്യാമ്പിന്റെ രണ്ടാം ഘട്ടം ഡിസംബര്‍ രണ്ടാം വാരത്തില്‍ ആരംഭിക്കും.
● ചെറിയ തകരാറുകളിൽ പരമാധികം 1000 രൂപ വരെയുള്ള സ്‌പെയര്‍ പാര്‍ടുകള്‍ സൗജന്യമായി നല്‍കും.
● 2024-25 വര്‍ഷത്തെ 12 ക്യാമ്പുകള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍
കാസർകോട്: (KasargodVartha) കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സര്‍വീസ് നല്‍കുന്ന ക്യാമ്പ് ഒരുക്കിയിരിക്കുന്നു. ഈ സര്‍വീസ് ക്യാമ്പിന്റെ രണ്ടാം ഘട്ടം ഡിസംബര്‍ രണ്ടാം വാരത്തില്‍ ആരംഭിക്കും. കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും, കര്‍ഷക സംഘങ്ങള്‍ക്കും ഡിസംബര്‍ ആറിനകം അപേക്ഷിക്കാം.
എന്താണ് ലഭിക്കുക?
ചെറിയ തകരാറുകളിൽ പരമാധികം 1000 രൂപ വരെയുള്ള സ്‌പെയര്‍ പാര്‍ടുകള്‍ സൗജന്യമായി നല്‍കും. മറ്റ് റിപ്പയര്‍ പ്രവൃത്തികള്‍ നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ സ്‌പെയര്‍ പാര്‍ട്സുകള്‍ ജിഎസ്ടി ബിൽ പ്രകാരമുളള തുകയുടെ 25% സബ്‌സിഡി (പരമാവധി 2500 രൂപ) അനുവദിക്കും. കൂടാതെ റിപ്പയര്‍ പ്രവൃത്തികള്‍ക്കാവശ്യമായ ലേബര്‍ ചാര്‍ജുകള്‍ക്ക് ജിഎസ്ടി ബിൽ പ്രകാരമുളള തുകയുടെ 25ശതമാനം സബ്‌സിഡി (പരമാവധി 1000 രൂപ) അനുവദിക്കും. ബാക്കി തുക കര്‍ഷകന്‍ തന്നെ വഹിക്കണം.
എങ്ങനെ അപേക്ഷിക്കാം?
2024-25 വര്‍ഷത്തില്‍ രണ്ടു ഘട്ടമായി 12 സര്‍വീസ് ക്യാമ്പുകളാണ് കൃഷി അസിസ്റ്റന്റ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കാസർകോട് കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമുകള്‍ക്കും അടുത്തുള്ള കൃഷിഭവനില്‍ അല്ലെങ്കില്‍ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് - ഫോണ്‍: 9496164458, 9747841883, 9567894020, 9946419615
#FarmersSupport #AgricultureService #Kasargod #GovernmentSubsidy #RepairCamp #AgriculturalMachinery