Farmers Day | നാടെങ്ങും കര്‍ഷക ദിന പരിപാടികള്‍; തൈകള്‍ നട്ടും ആദരിച്ചും ആഘോഷം
Aug 17, 2022, 20:52 IST
കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ കര്‍ഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന ബൃഹദ് പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് ക്യാംപയിനിന്റെ ഭാഗമായി കര്‍ഷക ദിനത്തില്‍ ഓരോ വാര്‍ഡിലും ആറ് പുതിയ കൃഷിയിടങ്ങള്‍ കണ്ടെത്തി നടീല്‍ ഉദ്ഘാടനം നടത്തി. വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കൃഷിദര്‍ശന്‍ വിളംബര ജാഥകള്‍ നടന്നു.
പച്ചക്കറി തൈ നടീലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
കാസര്‍കോട്: കര്‍ഷക ദിനത്തോടനുബന്ധിച്ച് കാസര്‍കോട് മൂന്നാം വാര്‍ഡില്‍ പച്ചക്കറി തൈ നടീലിന്റെ ഉദ്ഘാടനം അല്‍ബയാന്‍ കോംപൗന്‍ഡില്‍ മുനിസിപല്‍ വൈസ് ചെയര്‍പേര്‍സന്‍ സംശീദ ഫിറോസ് പച്ചക്കറി തൈ നട്ട് നിര്‍വഹിച്ചു. മജ്‌ലിസ് എജുകേഷനല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, സി എം അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, മുനീര്‍ എംഎം, റിയാസ് മുഹമ്മദ്, മജ്ലിസ് വിദ്യാര്‍ഥികള്‍ സംബന്ധിച്ചു.
കാസര്‍കോട് നഗരസഭ കര്‍ഷക ദിനം ആഘോഷിച്ചു
കാസര്‍കോട്: നഗരസഭാ പരിധിയിലെ മികച്ച കര്‍ഷകരെ കാസര്‍കോട് നഗരസഭയുടെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ആദരിച്ചു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. സുമയ്യാബി എ.ബി (തളങ്കര കണ്ടത്തില്‍), കെ.പി വിജയന്‍, ശോഭ കെ കുദൂര്‍, സി.എ മുഹമ്മദ് കുഞ്ഞി ബെദിര, നഫീസ ടി.എച്ച് പുലിക്കുന്ന്, ഗവ. ഐ.ടി.ഐ കാസര്‍കോട്, ടി.എച്ച് ആയിഷ ജുഹൈന, തളങ്കര (വിദ്യാര്‍ത്ഥി കര്‍ഷക, ദഖീറത്ത് സ്‌കൂള്‍ തളങ്കര) എന്നിവരെയാണ് ആദരിച്ചത്.
വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു. കൃഷി ഫീല്‍ഡ് ഓഫീസര്‍ ശ്രീജ എം.പി പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാരായ സവിത ടീച്ചര്‍, ലളിത എം, രഞ്ജിത എ, ആത്മ പ്രൊജക്ട് ഡയറക്ടര്‍ സുശീല ടി, നഗരസഭ സെക്രട്ടറി ബിജു എസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഓഫീസര്‍ രാജീവന്‍ നന്ദി പറഞ്ഞു.
ബേഡഡുക്ക പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
ബേഡഡുക്ക: പഞ്ചായത്ത് വാര്‍ഡ്തല ഉദ്ഘാടനം കക്കോട്ടമ്മയില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ ഉദ്ഘാടനം ചെയ്തു. വാര്‍ഡുതല കര്‍ഷകസമിതി അംഗം ടി.മോഹനന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കക്കോട്ടമ്മ കീര്‍ത്തി കുടുംബശ്രീക്ക് കീഴിലുള്ള നന്മ ജെ.എല്‍.ജി.യുടെ കക്കിരി വിളവെടുപ്പും നടത്തി. പരിപാടിയില്‍ പഴയ കാല കാര്‍ഷിക സംസ്്കൃതിയുടെ വിളംബരം വിളിച്ചോതി കര്‍ക്കിടക തെയ്യവും വിത്തിടല്‍ ചടങ്ങും സംഘടിപ്പിച്ചു. വാര്‍ഡ് കണ്‍വീനര്‍ വേണുഗോപാല്‍ കക്കോട്ടമ്മ, കൃഷി ഓഫീസര്‍ പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പടന്നക്കാട് കാര്‍ഷിക കോളേജില്‍ കര്‍ഷക ദിനം ആഘോഷിച്ചു
പടന്നക്കാട്: കാര്‍ഷിക കോളേജില്‍ അധ്യാപകരും ജീവനക്കാരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ഭാഗമായി മുന്നൂറോളം വാഴത്തൈകള്‍ നട്ടു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ നീലേശ്വരം നഗരസഭയിലെ മികച്ച കര്‍ഷകരായ മുണ്ടയില്‍ രമേശന്‍, എന്‍.വി. കുഞ്ഞികൃഷ്ണന്‍ എന്നിവരെ ആദരിച്ചു.നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. മുണ്ടയില്‍ രമേശന്‍ നീലേശ്വരം തൈക്കടപ്പുറം പ്രദേശത്തെ മികച്ച നെല്ല്, പച്ചക്കറി കൃഷിക്കാരനാണ്. കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ പരീക്ഷണങ്ങള്‍ ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ നടത്തിവരുന്നുണ്ട്. എന്‍.വി.കുഞ്ഞികൃഷ്ണന്‍ നാഗച്ചേരി മേഖലയിലെ നെല്‍കര്‍ഷകനാണ്. പരമ്പരാഗത നെല്‍വിത്തുകളായ കയമ, തൊണ്ണൂറാന്‍ തുടങ്ങിയവയാണ് ഇദ്ദേഹം കൃഷിചെയ്തുവരുന്നത്. കൃഷിവകുപ്പില്‍ പോളിനേഷന്‍ തൊഴിലാളിയായി 1972 മുതല്‍ പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷിക സര്‍വ്വകലാശാലയുടെ പിലിക്കോട് കേന്ദ്രത്തില്‍ തൊഴിലാളിയായിരുന്നു. ആദരിക്കല്‍ പരിപാടിയില്‍ കോളേജ് ഡീന്‍ ഡോ.പി.കെ.മിനി അധ്യക്ഷത വഹിച്ചു. പ്രൊഫ.ഡോ.കെ.എം.ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.പ്രീത, ആന്‍സി ഫ്രാന്‍സിസ്, സി.വി.ഡെന്നി, പി.വി.സുരേന്ദ്രന്‍, അനിത, ടി.വി.രഞ്ജിത്ത്, നരേന്ദ്രന്‍, ഡോ.വി.എം.ഹിമ എന്നിവര്‍ സംസാരിച്ചു.
ഉദുമ പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
ഉദുമ: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനാഘോഷം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ചു മികച്ച കര്‍ഷകരെ പൊന്നാടയണിയിച്ചു ആദരിച്ചു.
ഉദുമ ടൗണില്‍ നിന്നും വിളംബര ഘോഷയാത്രയും നടത്തി.
അജാനൂര്‍ പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
അജാനൂര്‍: കര്‍ഷക ദിനത്തിന്റെ ഭാഗമായി അജാനൂരില്‍ എല്ലാ വാര്‍ഡുകളിലും പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ കൃഷിയിടം തയ്യാറാക്കി നടീല്‍ നടന്നു. കര്‍ഷകരും ജനപ്രതിനിധികളും അജാനൂര്‍ ഗ്രാമപഞ്ചായത്ത് പരിസരത്തുനിന്നും ഘോഷയാത്ര നടത്തി. അടോട്ട് ജോളി ക്ലബ്ബ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ കര്‍ഷക ദിനാഘോഷം ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നിര്‍വ്വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.വീണാറാണി പദ്ധതി വിശദീകരണം നടത്തി. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.മീന, കെ.കൃഷ്ണന്‍ മാസ്റ്റര്‍, ഷീബ ഉമ്മര്‍, പഞ്ചായത്ത് അംഗം എം.ബാലകൃഷ്ണന്‍, എ. കൃഷ്ണന്‍, കെ.വിശ്വനാഥന്‍, എ.കുഞ്ഞിരാമന്‍, എം.പൊക്ലന്‍, എ.തമ്പാന്‍, കെ.രവീന്ദ്രന്‍, സി.എച്ച്.ഹംസ, എം.വി.മധു, എന്‍.വി.ചന്ദ്രന്‍, മുഹമ്മദ് കുഞ്ഞി, വി.കമ്മാരന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍ ചാലില്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് യു.പ്രകാശന്‍ നന്ദിയും പറഞ്ഞു. കൃഷ്ണന്‍ കോടാട്ട്, ജമീല ഇട്ടമ്മല്‍, ജ്യോതി വാണിയമ്പാറ, കെ.വി.കൊട്ടന്‍ കുഞ്ഞി, ലക്ഷ്മി, കെ.വി.രാഘവന്‍, മണികണ്ഠന്‍ രാംനഗര്‍, ചിണ്ടന്‍ മുച്ചിലോട്ട് കിഴക്കുംകര, കുട്ടി കര്‍ഷകയായ മടിയന്‍ പാലക്കിയിലെ പി.ശ്രീനന്ദ എന്നിവരെയാണ് കര്‍ഷക ദിനത്തിന്റെ ഭാഗമായി ആദരിച്ചത്.
കാഞ്ഞങ്ങാട് നഗരസഭയില്‍ കര്‍ഷക ദിനം ആഘോഷിച്ചു
കാഞ്ഞങ്ങാട്: നഗരസഭാതല ഉദ്ഘാടനം മോനാച്ചയില്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ലത അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യാക്ഷന്‍മാരായ പി.അഹമ്മദലി, കെ.വി.സരസ്വതി, കെ.അനീശന്‍, കെ.വി.മായാകുമാരി, മുന്‍ നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, കൗണ്‍സിലര്‍ പള്ളിക്കൈ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ കെ.മുരളിധരന്‍ സ്വാഗതവും കൃഷി വര്‍ക്കിംഗ് ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. നഗരസഭയിലെ 14 കര്‍ഷകരെ ആദരിച്ചു. നാട്ടിപ്പാട്ട്, നാടന്‍പ്പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
മടിക്കൈ പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
മടിക്കൈ: പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കൃഷിദര്‍ശന്‍ ഘോഷയാത്രയോടെ കര്‍ഷക ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒമ്പത് കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി. ഒരുലക്ഷം കൃഷിത്തോട്ടങ്ങളുടെ മടിക്കൈ പഞ്ചായത്ത് തല ഉദ്ഘാടനം ചാളക്കടവിലെ പി.ഇച്ചിരയുടെ കൃഷിയിടത്തില്‍ വാഴകൃഷിക്ക് തുടക്കമിട്ടുകൊണ്ട് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.അബ്ദുല്‍ റഹ്മാന്‍, കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.പി.ടി.ഷീബ, മടിക്കൈ കൃഷി ഓഫീസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.സത്യ, ടി.രാജന്‍, സി.രമ പത്മനാഭന്‍, പഞ്ചായത്തംഗം എ വേലായുധന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.പ്രഭാകരന്‍, കെ.വി.കുമാരന്‍, എം.രാജന്‍, ജില്ലാ കാര്‍ഷിക വികസന സമിതി അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, ബി.ബാലന്‍, കൃഷി അസിസ്റ്റന്റ് പി.വി.നിഷാന്ത് എന്നിവര്‍ സംസാരിച്ചു.
പുല്ലൂര്‍ പെരിയ പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
പുല്ലൂര്‍ പെരിയ: ഗ്രാമപഞ്ചായത്തില്‍ വിപുലമായ പരിപാടികളോടുകൂടി കര്‍ഷക ദിനം ആഘോഷിച്ചു. സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. തമിഴ്‌നാട്ടില്‍ നിന്ന് ഇന്ത്യന്‍ മുഴുവന്‍ യാത്ര ചെയ്യുന്ന വിത്തു മനുഷ്യന്‍ എന്നറിയപ്പെടുന്ന സാലായി അരുണ്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. 11 മാതൃക കര്‍ഷകരെ ആദരിച്ചു. തുടര്‍ന്ന് തിരുവാതിര, മംഗലംകളി, തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു.
ചെറുവത്തൂര്‍ പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
ചെറുവത്തൂര്‍: പഞ്ചായത്തില്‍ നടന്ന കര്‍ഷക ദിന പരിപാടി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള അധ്യക്ഷയായി. ചെറുവത്തൂര്‍-കയ്യൂര്‍ റോഡ് പരിസരത്തു നിന്നും ഘോഷയാത്ര നടത്തി. തുടര്‍ന്ന് കര്‍ഷകരെ ആദരിച്ചു. വൈസ് പ്രസിഡന്റ് പി.വി.രാഘവന്‍, പി.പത്മിനി, കുത്തൂര്‍ കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, കൃഷി ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
നീലേശ്വരം നഗരസഭയില്‍ കര്‍ഷക ദിനം ആഘോഷിച്ചു
നീലേശ്വരം: നഗരസഭയില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി അധ്യക്ഷനായി. നഗരസഭയിലെ ആറ് കര്‍ഷകരെ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി.ഗൗരി, ടി.പി.ലത, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.സുനിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എം.സന്ധ്യ, കൗണ്‍സിലര്‍മാരായ പി.ഭാര്‍ഗവി, ഷംസുദീന്‍ അരിഞ്ചിറ, കാര്‍ഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫ.ഡോക്ടര്‍ വി.എസ്.ജിന്‍സി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ കെ.എ.ഷിജോ സ്വാഗതവും കൃഷി അസിസ്റ്റന്റ് പി.പി.കപില്‍ നന്ദിയും പറഞ്ഞു.
മധൂര്‍ പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
മധൂര്‍: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉളിയത്തടുക്ക അടല്‍ജി ഹാളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പിന്റെ കൃഷ്ദര്‍ശന്‍ പരിപാടിയുടെ വിളംബര ജാഥ മധൂര്‍ പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ചു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു.
ബദിയടുക്ക പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
ബദിയടുക്ക: പഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാചരണം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി ശാന്ത അധ്യക്ഷത വഹിച്ചു. മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ എ.കെ.എം.അഷ്റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നയാബസാറില്‍ നിന്നും കൃഷിദര്‍ശന്‍ വിളംബര ജാഥ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യൂസുഫ് ഹേരൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പരിധിയിലെ കര്‍ഷകരെ ആദരിച്ചു. ഉള്‍നാടന്‍ മത്സ്യകൃഷി എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
കുമ്പള പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
കുമ്പള: കൃഷി ഭവനില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം എ.കെ.എം അഷ്റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ തെരഞ്ഞെടുത്ത കര്‍ഷകരെ ആദരിച്ചു. പപ്പായ കൃഷി മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
മഞ്ചേശ്വരം പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
മഞ്ചേശ്വരം: ഗ്രാമ പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്ന് നടത്തിയ കര്‍ഷക ദിനാചരണം എ.കെ.എം.അഷ്റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലെവിന മൊന്താരോ അധ്യക്ഷത വഹിച്ചു. അഞ്ച് കര്‍ഷകരെ ആദരിച്ചു. തുടര്‍ന്ന് ഭക്ഷ്യ സംസ്‌കരണം എന്ന വിഷയത്തില്‍ കാര്‍ഷിക ക്ലാസ് നടത്തി.
കുമ്പഡാജെ പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
കുമ്പഡാജെ: കൃഷിഭവന്റെയും കുമ്പഡാജെ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ അധ്യക്ഷത വഹിച്ചു. മിനി സ്റ്റേഡിയത്തില്‍ നിന്ന് ഘോഷയാത്ര നടത്തി. ജൈവകൃഷി പരിപാലന മുറകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
മൊഗ്രാല്‍ പൂത്തൂര്‍: ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സമീറ ഫൈസല്‍ അധ്യക്ഷത വഹിച്ചു. പോഷകത്തോട്ടം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. മുതിര്‍ന്ന കര്‍ഷകരും പരിപാടിയില്‍ പങ്കാളികളായി.
പടന്ന പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
പടന്ന: ഗ്രാമ പഞ്ചായത്തിലെ കര്‍ഷക ദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം അധ്യക്ഷനായി. എടച്ചാക്കൈ എ എല്‍ പി സ്‌കൂള്‍ പരിസരത്ത് നിന്ന് കിനാത്തില്‍ വരെ വിളംബര ഘോഷയാത്ര നടത്തി. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പുതിയ കൃഷിയിടത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ വിത്തിറക്കി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ടി.അംബുജാക്ഷന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബുഷ്‌റ, സ്ഥിരം സമിതി അധ്യക്ഷ ടി.കെ.പി.ഷാഹിദ, അംഗങ്ങളായ വി.ലത, പി.പി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.അസൈനാര്‍ കുഞ്ഞി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ദാമു, കെ.വി ഗോപാലന്‍, എച്ച്.എം.കുഞ്ഞബ്ദുള്ള, കെ.സജീവന്‍, എം.കെ.സി.അബ്ദുള്‍ റഹിമാന്‍, വി.കെ.പി അഹമ്മദ് കുഞ്ഞി, കൃഷി അസിസ്റ്റന്റ് സി.ബാബു എന്നിവര്‍ സംസാരിച്ചു. മികച്ച കര്‍ഷകരായ വി.കെ.ഹനീഫ ഹാജി, പി.സി.പവിത്രന്‍, വി.വി.ലക്ഷ്മി, കുട്ടോത്ത് തമ്പാന്‍, പി.സി.മൊയ്തീന്‍ ഹാജി, പി.നാരായണന്‍, പി.കെ.മുഹമ്മദ് കുഞ്ഞി പാറക്കടവത്ത്, വി.വി.ലത, ജി.എസ്.ഹബീബ്, ഏ.വി.നൂര്‍ജഹാന്‍, കെ.വി.ജാനകി, വിദ്യാര്‍ത്ഥിനി ഏ.കെ.സന, കെ.വി.നാരായണി എന്നിവരെ ആദരിച്ചു.
വലിയപറമ്പ് പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
വലിയപറമ്പ: ഗ്രാമ പഞ്ചായത്തിലെ കര്‍ഷക ദിനാഘോഷം എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍ അധ്യക്ഷനായി. ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി വിളംബര ഘോഷയാത്ര നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എന്‍.ജ്യോതി കുമാരി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള, സ്ഥിരം സമിതി അധ്യക്ഷരായ ഖാദര്‍ പാണ്ട്യാല, കെ.മനോഹരന്‍, ഇ.കെ മല്ലിക, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.സുനിത, ഭരണ സമിതി അംഗം അബ്ദുല്‍ സലാം, സി.നാരായണന്‍, പി.പി അപ്പു പലകില്‍, രാമകൃഷ്ണന്‍, ഉസ്മാന്‍ പാണ്ട്യാല, കെ.ഓ.ഭാസ്‌കരന്‍, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ വി.ശിവകുമാര്‍ സ്വാഗതവും, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രാജേഷ് കുപ്ലേരി നന്ദിയും പറഞ്ഞു. കര്‍ഷകരായ എം.കൃഷ്ണന്‍, പ്രസാദ് വിത്തന്‍, കെ.മധുസൂദനന്‍, കെ.സോനു, എം.കെ പാറു, എം.അമ്മിണി എന്നിവരെയും കുട്ടികര്‍ഷകനായ റംസാന്‍ മുഹമ്മദിനയും, കാര്‍ഷിക ഗ്രൂപ്പില്‍ ഏറ്റവും നല്ല ഗ്രൂപ്പായ കാട്ടിലെ കര്‍ഷകന്‍ എന്ന ഗ്രൂപ്പിനെയും ആദരിച്ചു. വിദ്യാര്‍ത്ഥികളും മുതിര്‍ന്ന കര്‍ഷകരും തമ്മിലുള്ള സംവാദവും, കാര്‍ഷിക അറിവ് പകരലും, വിവിധതരം മത്സരങ്ങളും നടത്തി.
ബളാല്‍ പഞ്ചായതില്‍ കര്‍ഷക ദിനം ആഘോഷിച്ചു
ബളാല്‍: ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷനായി. മുതിര്‍ന്ന കര്‍ഷകരെ ആദരിക്കലും പച്ചക്കറി തൈനടലും വിളംബര ഘോഷയാത്രയും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ്, വൈസ് പ്രസിഡന്റ് എം.രാധാമണി, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുള്‍ ഖാദര്‍, പി.പത്മാവതി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.പി.ജോസഫ്, ദിനേശന്‍ നാട്ടക്കല്ല്, എ.സി.എ.ലത്തീഫ്, മുതിര്‍ന്ന കര്‍ഷകന്‍ വി.കുഞ്ഞമ്പു നായര്‍, കൃഷി ഓഫീസര്‍ കെസിയ ജോസഫ്, കൃഷി അസിസ്റ്റന്റ് ഗണേഷ് കുമാര്‍, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ മേരി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
ചന്ദ്രഗിരി ഗവ. എല്‍പി സ്‌കൂളില്‍ വിത്ത് വിതരണം ചെയ്തു; 'കുട്ടിത്തോട്ടം' ഒരുക്കാന്‍ വിദ്യാര്‍ഥികള്‍
ചെമ്മനാട്: കര്‍ഷക ദിനത്തിന്റെ ഭാഗമായി ചന്ദ്രഗിരി ഗവ. എല്‍പി സ്‌കൂളില്‍ ചെമ്മനാട് കൃഷിഭവന്റെ സഹായത്തോടെ വിത്ത് വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് അശോകന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത് മെമ്പര്‍ സഹദുല്ല ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍, അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.
അടുക്കള തോട്ടം ഉണ്ടാക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനവും മികച്ച തോട്ടം ഉണ്ടാക്കുന്ന വിദ്യാര്‍ഥിക്ക് സമ്മാനവും നല്‍കാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം അധികൃതര്‍.

Keywords: News, Kerala, Kasaragod, Top-Headlines, Agriculture, Celebration, Farmer, Panchayath, Kasaragod-Municipality, Farmers Day celebrated.
< !- START disable copy paste -->