Award | മണ്ണില്‍ പൊന്നുവിളയിച്ച അനില്‍ നാലാം വാതുക്കലിന് കര്‍ഷക ബന്ധു പുരസ്‌കാരം
Jan 5, 2023, 22:06 IST
ഉദുമ: (www.kasargodvartha.com) ഉദുമ ഗ്രാമപഞ്ചായതിലെ മികച്ച കര്‍ഷകന് മൈത്രി വായനശാലയും പീപിള്‍സ് മാങ്ങാടും സംയുക്തമായി നല്‍കുന്ന പേറയില്‍ കൃഷ്ണന്‍ നായരുടെ സ്മരണയ്ക്കായുള്ള പ്രഥമ കര്‍ഷക ബന്ധു പുരസ്‌കാരത്തിന് അനില്‍ നാലാം വാതുക്കലിനെ തെരഞ്ഞെടുത്തു. ഭക്ഷ്യവിളകള്‍ക്ക് പ്രാധാന്യം നല്‍കി, ജൈവകൃഷി രീതി മാതൃകാപരമായി നടപ്പിലാക്കി വിസ്മയം തീര്‍ത്ത പാരമ്പര്യ കൃഷി കുടുംബത്തിലെ ഉത്തമ കര്‍ഷകനാണ് അനില്‍ .
നെല്ല്, വാഴ, പച്ചക്കറികള്‍, തെങ്ങ്, ഇടവിളകള്‍, പശുവളര്‍ത്തല്‍, ആട് വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ തുടങ്ങി ഒരു സമ്മിശ്ര കര്‍ഷകന് ചെയ്യാന്‍ പറ്റുന്ന എല്ലാ കൃഷി ഇനങ്ങളും അനില്‍ സ്വപ്രയത്‌നത്തിലുടെ നട്ടുനനച്ചുണ്ടാക്കുന്നു. കൂടാതെ ഭൂമിക്ക് തണലേകാന്‍ വനവല്‍ക്കരണ പ്രവര്‍ത്തനത്തിലും സജീവമായി ഇടപെടുന്നു. മൂന്ന് ഏകറില്‍ അധികം നെല്‍കൃഷിയും 15 പശുക്കളും 12 ആടുകളും നൂറ് കണക്കിന് കോഴികളും അനിലിന്റെ കൃഷിയിടത്തിലുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കാനും പുതിയ തലമുറയെ കൃഷിയുമായി ബന്ധിപ്പിക്കാനും വിവിധ പരിപാടികള്‍ അനില്‍ നടപ്പിലാക്കി വരുന്നു .
3333 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ജനുവരി എട്ടിന് മൂന്ന് മണിക്ക് കാര്‍ഷിക ഗ്രാമമായ ബാരയിലെ മേല്‍ബാരയില്‍ നടക്കുന്ന സാഹിത്യ സദസില്‍ വെച്ച്, കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍കാരിന്റെ കര്‍ഷകോത്തമ അവാര്‍ഡ് ജേതാവായ ശിവാനന്ദ പുജാരി, അനില്‍ നാലാംവാതുക്കലിന് പുരസ്‌കാരം സമ്മാനിക്കും. കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.

Keywords: Latest-News, Kerala, Kasaragod, Uduma, Top-Headlines, Award, Agriculture, Farmer, Farming, Farmer award for Anil fourthgate.
< !- START disable copy paste -->