പടന്നക്കാട്ട് ഫാന്‍സികടക്ക് നേരെ ആക്രമണം
May 11, 2012, 16:03 IST
കാഞ്ഞങ്ങാട്: ഫാന്‍സികടക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം പതിവാകുന്നു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ റാന്‍സി ഫാന്‍സിക്കടയ്ക്ക് നേരെയാണ് സാമൂഹ്യ ദ്രോഹികള്‍ നിരന്തരം അക്രമം നടത്തുന്നത്. സി എം അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ഫാന്‍സി കടയുടെ ട്യൂബ് ലൈറ്റുകള്‍ കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം എറിഞ്ഞ് തകര്‍ത്തിരുന്നു. ഇതിന് പുറമെ ഫാന്‍സി കടയിലെ ഫര്‍ണ്ണിച്ചര്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. കടക്ക് നേരെ അക്രമം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ സലാം പോലീസില്‍ പരാതി നല്‍കി.
Keywords: Fancy Shop, Attack, Padnekkad, Kasaragod