25 വർഷത്തെ പ്രവാസത്തിന് ശേഷം പാടത്തേക്ക്; മോഹനൻ നായർക്ക് നെൽകൃഷിയിൽ നൂറ് മേനി വിളവ്
● ദുബൈ ആട്ടോ സെന്ററിൽ ടയർ മെക്കാനിക്കായിട്ടാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.
● പുങ്ങംചാൽ കളരി ഭഗവതി ക്ഷേത്രത്തിൻ്റെ രണ്ട് ഏക്കർ പാടത്താണ് നെൽകൃഷി ചെയ്തത്.
● അത്യുല്പാദന ശേഷിയുള്ള ഉമ നെൽ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്.
● ഞാറുനടലിനും കൊയ്ത്തിനും കൂട്ടിയ കുട്ടികൾക്ക് പുത്തരി സദ്യ നൽകാൻ തീരുമാനം.
● വിളവെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് മുഖ്യാതിഥി ആയിരുന്നു.
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) 25 വർഷക്കാലത്തെ പ്രവാസജീവിതം മതിയാക്കി കൃഷിയിലേക്ക് ഇറങ്ങിയ മോഹനൻ നായർക്ക് ഇത്തവണ നെൽകൃഷിയിൽ നൂറ് മേനി വിളവ്. ദുബൈ ആട്ടോ സെന്ററിൽ കഴിഞ്ഞ 25 വർഷം ടയർ മെക്കാനിക്ക് ആയി ജോലി ചെയ്ത ആളാണ് മോഹനൻ നായർ. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഇനിയുള്ള കാലം എന്ത് ചെയ്യണം എന്ന് ആലോചിച്ച് ഇരിക്കവെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്.
തരിശുപാടത്ത് പൊൻകതിർ
അങ്ങനെ പുങ്ങംചാൽ കളരി ഭഗവതി ക്ഷേത്രത്തിൻ്റെ അധീനതതയിലുള്ള പാടത്ത് നെൽകൃഷി ചെയ്യാൻ മോഹനൻ നായർ തീരുമാനിച്ചു. രണ്ട് ഏക്കർ പാടമാണ് അദ്ദേഹം നെൽകൃഷിക്കായി ക്ഷേത്ര ഭാരവാഹികളോട് പാട്ടത്തിന് വാങ്ങിയത്. നെൽകൃഷിയിൽ പരിചയസമ്പത്ത് ഒന്നും ഇല്ലാതിരുന്ന ഈ പ്രവാസി എല്ലാ തടസ്സങ്ങളും അതിജീവിച്ചുകൊണ്ടാണ് തരിശ് പാടം നിറയെ സമൃദ്ധിയുടെ പൊൻ കതിർ വിരിയിച്ചത്.

കുട്ടികൾക്ക് കൃഷിപ്പാഠം
അത്യുല്പാദന ശേഷിയുള്ള ഉമ നെൽ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ഞാറ്റടി തയ്യാറാക്കി ആയിരുന്നു കൃഷിയിറക്കിയത്. നാട്ടിലെ കുട്ടികളിൽ കൂടി നെൽകൃഷിയുടെ മഹത്വം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മോഹനൻ നായർ ഇത്തവണ കുട്ടികളെ വയലിൽ ഞാറു നടാൻ കൂടെ കൂട്ടിയിരുന്നു. ഇതേ കുട്ടികളെ തന്നെയാണ് വിള കൊയ്യാനും കൂടെ കൂട്ടിയത്. അവർക്ക് പുത്തരി സദ്യയും നൽകാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.
വിളവെടുപ്പിൽ അതിഥി
മോഹനൻ നായരുടെ നെൽകൃഷി വിളവെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് മുഖ്യാതിഥി ആയിരുന്നു.
കൃഷിയിലേക്കുള്ള ഈ തിരിച്ചുവരവിനെക്കുറിച്ച് നിങ്ങൾക്കെന്ത് തോന്നുന്നു? അഭിപ്രായം രേഖപ്പെടുത്തുക. മോഹനൻ നായരുടെ വിജയഗാഥ എല്ലാവരുമായി പങ്കിടുക.
Article Summary: Expatriate Mohanan Nair gets a bumper harvest in paddy farming in Vellarikund.
#PaddyFarming #KeralaAgriculture #ExpatriateFarmer #BumperHarvest #Vellarikund #Krishi






