city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തരിശ് രഹിത ഭൂമിക്കായി നീലേശ്വരം നഗരസഭാംഗങ്ങള്‍ ജൈവയാത്ര നടത്തുന്നു

നീലേശ്വരം: (www.kasargodvartha.com 27/06/2015) പച്ചക്കറികൃഷിയില്‍ ഇനി സ്വയം പര്യാപ്തതയിലേക്ക.  നീലേശ്വരത്തെ  മുഴുവന്‍ പ്രദേശങ്ങളിലും വിഷരഹിതമായ പച്ചക്കറികള്‍ ഉത്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുഴുവന്‍ പ്രദേശങ്ങളിലും  തരിശ്ഭൂമിയിലും  കൃഷി നടത്തി. തരിശ് രഹിതഭൂമിയാക്കാനുളള ജൈവനഗരം പദ്ധതി ഈ മാസം 30ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും.

നീലേശ്വരം നഗരസഭയുടെ സ്വന്തം പദ്ധതിയാണിത്. നിലവില്‍ 5 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. കുടുംബശ്രീയുടെ പൂര്‍ണ്ണ പിന്തുണയും  ഈ പദ്ധതിക്ക് പിന്നിലുണ്ട്. നീലേശ്വരത്തെ  മുഴുവന്‍ തരിശ് ഭൂമിയും കണ്ടെത്താന്‍  കുടുംബശ്രീയുടെ ഒരു സര്‍വ്വെ നടത്തിയിരുന്നു. സര്‍വ്വെയില്‍ 10.5 ഏക്കര്‍ തരിശ്ഭൂമി കണ്ടെത്തി  തരിശ്ഭൂമി  കണ്ടെത്താന്‍ നഗരസഭചെയര്‍പേഴ്‌സണ്‍ വി ഗൗരിയും 32 കൗണ്‍സിലര്‍മാരും നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ ജൈവ യാത്ര നടത്തും. നിലവില്‍ താലൂക്ക് ഹോസ്പിറ്റല്‍, എക്‌സൈസ് ഓഫീസ് കോംപ്ലക്‌സ്, സ്റ്റേഡിയം ഭാഗം പരിസരം എന്നിവയാണ്  തരിശ്ഭൂമിയായി കണ്ടെത്തിയിട്ടുളളത്. ചില സ്വകാര്യ ഉടമകള്‍ തങ്ങളുടെ സ്ഥലം കൃഷിചെയ്യാന്‍ വിട്ടുതരാന്‍ സന്നദ്ധതരായി മുന്നോട്ട് വന്നിട്ടുണ്ട്. ജൈവനഗരം പദ്ധതിയുടെ ഭാഗമായി കണ്ട് കിട്ടുന്ന തരിശ്ഭൂമിയില്‍ നെല്ല്, പച്ചക്കറി, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷി ചെയ്യും. കാര്‍ഷിക സര്‍വ്വകലാശാല ഗുണമേന്മയുളള  പച്ചക്കറി വിത്തുകള്‍ നല്‍കും.

കാര്‍ഷിക സര്‍വ്വകലാശാലയിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍, കൃഷിഓഫീസര്‍ എന്നിവയുടെ  പൂര്‍ണ്ണ  സാങ്കേതിക സഹായവും ഈ പദ്ധതിക്ക് കീഴിലുണ്ട്.  ജൈവനഗരം പദ്ദതിയുടെ ഉദ്ഘാടനത്തിന് ശേഷം നീലേശ്വരം പുഴ മലിനമാക്കാതിരിക്കാന്‍ ജൈവ വേലികെട്ടി  സംരക്ഷിക്കും. ജനമൈത്രിപോലീസാണ്  ഇതിന് നേതൃത്വം നല്‍കുന്നത്. പിന്നീട് അവിടെ ജൈവോദ്യാനം എന്ന പേരില്‍  ചിറ്റമൃത്, ശതാവരി തുടങ്ങിയ ഔഷധചെടികള്‍ നടും.  പുഴ ആരെങ്കിലും മലിനമാക്കുന്നുണ്ടോ എന്നറിയാന്‍  ഒരു ക്യാമറയും ഘടിപ്പിക്കും.  പദ്ധതി ഫലപ്രദമായി  നടപ്പിലാക്കി കഴിഞ്ഞാല്‍ നീലേശ്വരത്തെ  ജൈവനഗരമായി പ്രഖ്യാപിക്കും.

തരിശ് രഹിത ഭൂമിക്കായി നീലേശ്വരം നഗരസഭാംഗങ്ങള്‍ ജൈവയാത്ര നടത്തുന്നുതരിശുനിലങ്ങള്‍ കണ്ടെത്തുന്നതിനായി  നടത്തുന്ന ജൈവയാത്ര ജൂണ്‍ 30ന് മാര്‍ക്കറ്റ് പരിസരത്ത് നിന്നും ആരംഭിച്ച്  ജൂലൈ ഏഴിന് വൈകീട്ട് നാലിന് ചിറപ്പുറത്ത് സമാപിക്കും.  ജൈവനഗരം പദ്ധതിയുടെ ഉദ്ഘാടനവും ജൈവയാത്രയുടെ ഫ്‌ളാഗ് ഓഫും ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നിര്‍വ്വഹിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Neeleswaram, Kasaragod, Kerala, Agriculture, District Collector P.S. Mohammed Sageer, Environment program in Neeleshwaram.

തരിശ് രഹിത ഭൂമിക്കായി നീലേശ്വരം നഗരസഭാംഗങ്ങള്‍ ജൈവയാത്ര നടത്തുന്നു


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia