city-gold-ad-for-blogger

ഉറക്കം കെടുത്തി കാട്ടാന കൂട്ടങ്ങള്‍; വൈകുന്നേരങ്ങളില്‍ കൂട്ടത്തോടെ നാട്ടിലേക്ക്

ബോവിക്കാനം: (www.kasargodvartha.com 23.10.2020) ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ കാറഡുക്ക ഭാഗങ്ങളില്‍ കാട്ടാനക്കൂട്ടം വ്യാപകമായി ക്യഷി നശിപ്പിക്കുന്നു. വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപേലെ ഭീഷണിയാവുകയാണ്. ആനകള്‍ വെകുന്നേരങ്ങളില്‍ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുന്നതായും ചില സമയങ്ങളില്‍ കാട്ടാനകള്‍ കാറഡുക്ക ഭാഗത്ത് റോഡരികിലോളം വരുന്നതായും നാട്ടുകാര്‍ പറയുന്നു. 22 ഓളം കാട്ടാനകളാണ് നാട്ടിലിറങ്ങിയിട്ടുള്ളത്. 

ഉറക്കം കെടുത്തി കാട്ടാന കൂട്ടങ്ങള്‍; വൈകുന്നേരങ്ങളില്‍ കൂട്ടത്തോടെ നാട്ടിലേക്ക്

മുളിയാര്‍, കാറഡുക്ക, ദേലംപാടി, കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളില്‍ കാട്ടാനകളും മറ്റു മൃഗങ്ങളും വ്യാപകമായി ക്യഷികള്‍ നശിപ്പിക്കുകയാണ്. വനം വകുപ്പ് കുങ്കിയാനകളെ കൊണ്ട് വന്ന് കാട്ടാനകളെ തുരത്തും എന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാര്‍ പടക്കം വാങ്ങിച്ചു കൊടുക്കേണ്ട അവസ്ഥയിലാണ്. ക്യഷി നശിപ്പിച്ച കാറഡുക്ക പഞ്ചായത്തിലെ കോട്ടംകുഴി, പന്നപ്പലം എന്നീ സ്ഥലങ്ങള്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സന്ദര്‍ശിച്ചു.


Keywords: Bovikanam, Kerala, News, Road, Revenue, Agriculture, Natives, MLA, Elephant attack increasing in  karadka.
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia