ഡോളിയുടെ വീട്ടിൽ അപ്രതീക്ഷിതമായി കാക്കിപ്പടയെത്തി; സന്തോഷത്തോടെ തിരിച്ചയച്ചത് പച്ചക്കറിവിത്തുമായി
Feb 3, 2021, 13:12 IST
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.02.2021) സംസ്ഥാന കൃഷി വകുപ്പിൻ്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയിൽ സംസ്ഥാന അവാർഡ് നേടിയ വീട്ടമ്മയെ ആദരിക്കാൻ മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത് നാടകീയ മുഹൂർത്തം സമ്മാനിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ വെള്ളരിക്കുണ്ട് സബ് ആർ ടി ഒ യും സംഘവും പാത്തിക്കരയിലെ മല മുകളിൽ താമസിക്കുന്ന ഡോളിയുടെ വീട്ടുമുറ്റത്ത് വന്നു നിന്നപ്പോൾ പുറത്തിറങ്ങി വന്ന സംസ്ഥാന അവാർഡ് ജേതാവായ വീട്ടമ്മ ആദ്യമൊന്ന് അമ്പരന്നു. കാക്കി യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ കണ്ടപ്പോൾ പൊലീസ് ആണെന്നാണ് ഇവർ കരുതിയത്.
വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ വെള്ളരിക്കുണ്ട് ജോയിന്റ് ആർ ടി ഒ യുടെ ചുമതല വഹിക്കുന്ന എം വി ഐ, എം വിജയൻ തൊഴു കയ്യോടെ കർഷക അവാർഡ് ജേതാവിനെ പരിചയപ്പടുത്തിയപ്പോഴാണ് ഡോളിക്ക് ശ്വാസം നേരെ വീണത്. നാടിന് അഭിമാനമായ നിങ്ങളെ ആദരിക്കുവാനാണ് ഞങ്ങൾ എത്തിയത് എന്നറിയിച്ചപ്പോൾ ഡോളിക്ക് അതിരറ്റ സന്തോഷം.
കൂടെ ഉണ്ടായിരുന്ന എ എം വി ഐ മാരായ ചന്ദ്ര കുമാർ, കെ ദിനേശൻ, ഡ്രൈവർ വിശ്വനാഥൻ എന്നിവരും ഡോളി ജോസഫിനെ അഭിനന്ദനം അറിയിച്ചു.
യുണിഫോമിൽ എത്തിയ മോടോർ വൈഹികിൾ ഉദ്യോഗസ്ഥരെ സ്നേഹ ത്തോടെ ഡോളി ജോസഫ് വീട്ടിലേക്ക് ക്ഷണിച്ചു. തന്റെ കഴിവിനെ ആദരിക്കാൻ എത്തിയ അപ്രതീക്ഷിത അഥിതികളോട് കാർഷിക രംഗത്ത് കൈവരിച്ച നേട്ടം മിനുടുകൾക്കുള്ളിൽ വിവരിച്ച ഡോളി ജോസഫിനെ എം വി ഐ വിജയൻ പൊന്നാട അണിയിച്ചു ആദരിച്ചു. കേട്ടു കേൾവി മാത്രമുള്ള ആർ ടി ഒ ഉദ്യോഗസ്ഥന്മാർ തന്നെ ആദരിക്കുവാനും തന്റെ കൃഷി രീതികൾ മനസിലാക്കുവാനും നേരിട്ട് വീട്ടിലെത്തിയത് മറ്റൊരു അവാർഡ് കൂടി ലഭിച്ചതിന് തുല്യമാണെന്ന് ഡോളി ജോസഫ് പറഞ്ഞു.

മട്ടുപ്പാവിലെ കൃഷികളും തന്റെ കൃഷി രീതികളും ആർ ടി ഒ ഉദ്യോഗസ്ഥരോട് വിവരിച്ച ഡോളി ജോസഫ് അവർക്ക് പച്ചക്കറി വിത്തുകളും നൽകി. തങ്ങളുടെ തിരക്ക് പിടിച്ച ജോലികൾക്കിടയിൽ ലഭിക്കുന്ന ഇത്തരം സന്ദർഭങ്ങൾ വിലമതിക്കാനാവാത്തതാണെന്നും കൃഷിയെ പ്രോത്സാഹിക്കുന്നവരാണെന്നും തങ്ങളും ചെറിയ കൃഷിക്കാരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഭർത്താവ് മരിച്ച ശേഷം പാത്തിക്കരയിലെ മലഞ്ചെരുവിലുഉള്ള ആറേക്കർ ഭൂമിയിൽ ഒറ്റയ്ക്ക് മണ്ണിനോട് പൊരുതിയാണ് ഡോളി കൃഷിയിൽ വിജയം കൊയ്യുന്നത്. ഡോളിയുടെ കൃഷിയിടത്തിൽ വിളയാത്ത പച്ചക്കറികളില്ല. ആറ് ഏകർ കൃഷിയിടത്തിൽ പയർ, തക്കാളി, നരമ്പൻ, പടവലം, വെണ്ട, മത്തൻ, വഴുതിന തുടങ്ങിയ പച്ചക്കറികൾക്ക് പുറമെ പരീക്ഷണടിസ്ഥാനത്തിൽ ചെയ്ത മഞ്ഞുകാല വിളകളായ കോളിഫ്ലവർ, കാബേജ്, തക്കാളി, കാരറ്റ്, ഉള്ളി തുടങ്ങിയവയും വിളയുന്നുണ്ട്.
നാല് പശുക്കൾ ഉള്ളതുകൊണ്ട് പാലിന് പുറമെ ചാണകവും ഗോമൂത്രവും കൊണ്ട് സ്വന്തമായി ഉണ്ടാക്കുന്ന ജൈവവളവും ജൈവ കീടനാശിനിയുമാണ് ഇവർ വിളകൾക്ക് ഉപയോഗിക്കുന്നത്. കൂടാതെ തെങ്ങിൻ തോപ്പിനിടയിൽ കരനെൽ കൃഷി നടത്തി നൂറ്മേനി വിളയിച്ചും ഡോളി ജോസഫ് ബളാൽ കൃഷി ഭവൻ പരിധിയിൽ താരമായിട്ടുണ്ട്.
തെങ്ങിന് തടമെടുക്കലും, തേങ്ങയിടലും, ടാപിംഗും, കറവയും, കിളയ്ക്കലും കുഴിയെടുക്കലും എന്നുവേണ്ട കൃഷിയിടത്തിലെ എല്ലാ കാര്യങ്ങളും പരസഹായം ഇല്ലാതെ സ്വന്തമായാണ് ഇവർചെയ്തു വരുന്നത്. ബളാൽ പഞ്ചായത്തിലെ പാത്തിക്കരയിലെ ഡോളി ജോസഫ് എന്ന മുഴുവൻ സമയ കർഷകയെ തേടി ഇത്തവണ കൃഷി വകുപ്പിൻ്റെ സംസ്ഥാനതല അവാർഡ് തേടിയെത്തിയത് നാടിന് അഭിമാനമാണ്. തുടർച്ചയായി മൂന്ന് തവണ ബളാൽ പഞ്ചായത്തിലെ മികച്ച കർഷകയായി ഡോളി ജോസഫിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

Keywords: Kerala, News, Kasaragod, Vellarikundu, Balal, House-wife, Top-Headlines, Visit, Police, Agriculture, Farmer, Dolly's house was visited by police; Happily returned with vegetables.
< !- START disable copy paste -->