കാസര്‍കോട് ജില്ലയിലെ ആദ്യത്തെ കാര്‍ഷിക സസ്യാരോഗ്യ ക്ലിനിക് നീലേശ്വരത്ത്
Jun 30, 2015, 14:55 IST
നീലേശ്വരം: (www.kasargodvartha.com 30/06/2015) ജില്ലയിലെ ആദ്യത്തെ കാര്‍ഷിക സസ്യാരോഗ്യ ക്ലിനിക് നീലേശ്വരത്തിന് സ്വന്തം. നീലേശ്വരം കൃഷിഭവനോടനുബന്ധിച്ചാണ് സസ്യാരോഗ്യ ക്ലിനിക് നിലവില്‍ വരുന്നത്. ക്ലിനിക്കിന്റെ ഉദ്ഘാടനം ജൂലൈ നാലിന് കെ. കുഞ്ഞിരാമന്‍ എംഎല്‍എ (തൃക്കരിപ്പൂര്‍) നിര്‍വ്വഹിക്കും. രാസവസ്തുക്കള്‍ ഇല്ലാതെ കൃഷി ചെയ്യുന്നതിന് കര്‍ഷകരെ സജ്ജമാക്കുകയും കൃഷിക്കാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ക്ലിനിക്കിന്റെ ലക്ഷ്യം.
മണ്ണ് പരിശോധന സൗകര്യം, കൃഷിക്കാവശ്യമായ ജൈവകീടനാശിനി പ്രദാനം ചെയ്യുന്ന ബയോഫാര്‍മസി, കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന വിളപരിപാലന ക്ലിനിക് എന്നിവ ഉള്‍പെടുന്നതാണ് കാര്‍ഷിക സസ്യാരോഗ്യക്ലിനിക്. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് കൃഷി വകുപ്പ് അഞ്ച് ലക്ഷം രൂപയും നീലേശ്വരം നഗരസഭ മൂന്നരലക്ഷം രൂപയുമാണ് വകയിരുത്തിയത്. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ക്ലിനിക്കിന്റെ സേവനം കര്‍ഷകര്‍ക്ക് ലഭിക്കും.
മണ്ണ് പരിശോധിക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ മണ്ണിന്റെ സാമ്പിള്‍ ശേഖരിച്ച് ഇവിടെയെത്തിച്ചാല്‍ മതി. ഫലം ദിവസങ്ങള്‍ക്കകം ലഭിക്കും. കീടങ്ങളെ പ്രതിരോധിക്കുന്നതിന് ബയോഫാര്‍മസിയില്‍ 15ഓളം തരം ജൈവകീടനാശിനികളാണ് വില്‍പനയ്ക്കുള്ളത്. 50 മുതല്‍ 250 രൂപ വരെ വിലയുളള കീടനാശിനികളും ഇവിടെ ലഭ്യമാണ്. വേപ്പിന്‍ പിണ്ണാക്ക്, വേപ്പധിഷ്ടിത കീടനാശിനികള്‍, പുഴുക്കള്‍ക്കും വണ്ടുകള്‍ക്കുമെതിരെ ഉപയോഗിക്കുന്ന ബിബേറിയ ജൈവകീടനാശിനി, പുഴു പ്രാണി വര്‍ഗത്തിനെതിരെ ഉപയോഗിക്കുന്ന വെര്‍ട്ടിസീരിയ ജൈവകീടനാശിനി തുടങ്ങിയവയാണ് ബയോഫാര്‍മസിയില്‍ ലഭ്യമാകുന്നത്. കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ കര്‍ഷകര്‍ക്ക് താങ്ങും തണലുമായി വിളപരിപാലന ക്ലിനിക്കിന്റെ സേവനവും ലഭിക്കും.

Keywords : Nileshwaram, Kanhangad, Kerala, Agriculture, Kasaragod.