city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ല നാടന്‍ പശുക്കളാല്‍ സമ്പന്നം

കാസര്‍കോട്: (www.kasargodvartha.com 06.12.2014) ജില്ല നാടന്‍ പശുക്കളാല്‍ സമ്പന്നം. ജില്ലയില്‍ 82,000 കന്നുകാലികളാണ് ഉളളത്. ഇതില്‍ 46,000 സങ്കരയിനം പശുക്കളും 36,000 നാടന്‍ പശുക്കളുമാണ്. ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ശോഭന ഇക്കാര്യമറിയിച്ചത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പാലുല്‍പാദനത്തിന്റെ കാര്യത്തിലും ജില്ലയില്‍ 17 ശതമാനം വര്‍ധനവ് ഉണ്ടായി. നിലവില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരണ വര്‍ധനവ് വരുത്തിയ ജില്ലയാണ് കാസര്‍കോട്. 138 ക്ഷീര സംഘങ്ങളില്‍ നിന്നും പ്രതിദിനം 49,909 ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉത്പ്പാദിപ്പിക്കുന്നത്.

2010 - 11ല്‍ ഇത് 35873 ലിറ്ററും 2011 - 12 ല്‍ ഇത് 40,252 ലിറ്ററും 2012 - 13 ല്‍ 42504 ലിറ്ററുമായിരുന്നു. പാലുല്‍പാദനത്തില്‍ 12-ാം സ്ഥാനത്താണ് നിലവില്‍ കാസര്‍കോട്. 2013 - 14 വര്‍ഷത്തില്‍ ജില്ലയിലെ ക്ഷീരോല്‍പാദന മേഖലയില്‍ വിവിധ പദ്ധതികളുടെ നടത്തിപ്പിന് 223 ലക്ഷം രൂപ ചെലവഴിച്ചു.

2014 - 15 വര്‍ഷത്തില്‍ 210 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ക്ഷീരസംഘങ്ങളുടെ ആധുനിക വത്ക്കരണം, പുല്‍ കൃഷി വികസനം, വിജ്ഞാപന വ്യാപന പ്രവര്‍ത്തനം, എംഎസ്ഡിപി, കാലിത്തീറ്റ സബ്‌സിഡി പാലിന്റെ ഗുണനിലവാരം ഉയര്‍ത്തല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജില്ല നാടന്‍ പശുക്കളാല്‍ സമ്പന്നം

Keywords : Kasaragod, Kerala, Cow, Agriculture.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia