city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടക്കം പൊട്ടിച്ചിട്ടും തീപന്തം എറിഞ്ഞിട്ടും കൂസലില്ലാതെ കാട്ടാനക്കൂട്ടം

ബോവിക്കാനം:  (www.kasargodvartha.com 26.10.2020) പടക്കം പൊട്ടിച്ചാലും തീപ്പന്തം എറിഞ്ഞാലും ഒരു കൂസലില്ലാതെ കാട്ടാനക്കൂട്ടം. നെയ്യങ്കയത്തുള്ള ഒരു കൂട്ടം ആനകളെയാണ് എത്ര ശ്രമിച്ചിട്ടും ഓടിക്കാന്‍ പറ്റാതായത്. ഒരു ഭാഗത്തു നിന്ന് ഓടിക്കുമ്പോള്‍ മറുഭാഗത്തു കൂടി ജനവാസ മേഖലകളില്‍ നാശനഷ്ട്ങ്ങള്‍ ഉണ്ടാക്കുകയാണ്. 19 ഓളം ആനകളാണ് പല സ്ഥലങ്ങളിലായി ഇറങ്ങിട്ടുള്ളതെന്ന് വനംവകുപ്പ് പറയുന്നു. എന്നാൽ ഇതില്‍ കൂടുതല്‍ ഉണ്ടോയെന്ന് കര്‍ഷകര്‍ക്ക് ആശങ്കയുമുണ്ട്. തുരത്താന്‍ എത്തിയ ദ്രുത കര്‍മ സേന (ആര്‍ ആര്‍ ടി) പെടാപ്പാടുപെട്ടിട്ടും കാട്ടാനക്കൂട്ടത്തനു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ നിസ്സാഹരായി നിൽക്കേണ്ടി വന്നു. പല സ്ഥലങ്ങളിലും ഇവ കനത്ത നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കാറഡുക്ക വനത്തിലെ ചേറ്റോണി, നെയ്യങ്കയം, കയ തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്.
പടക്കം പൊട്ടിച്ചിട്ടും  തീപന്തം എറിഞ്ഞിട്ടും കൂസലില്ലാതെ കാട്ടാനക്കൂട്ടം



റേഞ്ച് ഓഫിസര്‍ എന്‍ അനില്‍ കുമാറിന്റെയും ആറളത്തു നിന്ന് എത്തിയ ദ്രുത കര്‍മ സേനയുടെയും നേതൃത്വത്തിലുള്ള നാട്ടുകാരും വനപാലകരും ചേര്‍ന്ന് മണിക്കൂറോളം തുടര്‍ച്ചയായി ആനകളെ പിന്തുടര്‍ന്നെങ്കിലും കാറഡുക്കയില്‍ നിന്നു അക്കരെ കടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഒരേസമയം ആനകള്‍ പല കൂട്ടങ്ങളായി സഞ്ചരിക്കുന്നതും തുരത്താനുള്ള ശ്രമങ്ങള്‍ക്കു തടസ്സമാവുകയാണ്.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ നെയ്യങ്കയത്ത് ഇറങ്ങിയ ആനകളെ തുരത്താന്‍ ആര്‍ ആര്‍ ടി ശ്രമിച്ചെങ്കിലും കൃഷി നശിപ്പിക്കുന്നത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. പല തവണ ഇവ വനപാലകര്‍ക്കു നേരെ തിരിയുകയും ചെയ്തു. ദിവസങ്ങളായി വനപാലകര്‍ക്കൊപ്പം നാട്ടുകാരും ഒരുമിച്ച് ശ്രമിക്കുകയാണ് ആനകളെ തുരത്താന്‍. കുറ്റിക്കോല്‍ ചൊട്ടത്തോല്‍ വനങ്ങാട് എന്നിവിടങ്ങളില്‍ ആനശല്യം വ്യാപിച്ചിരിക്കുകയാണ്.

keywords: Kasaragod, Kerala, News, Bovikanam, Revenue, Agriculture, karadukka, Forest-range-officer, Animal, forest,Despite the firecrackers bright and throwing  the, wild  crowd without a cuss

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia