city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലമുകളില്‍ വിളഞ്ഞ കപ്പ കൃഷിയിലെ നൂറുമേനി കാണാനെത്തിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കപ്പ അരിഞ്ഞു വാട്ടി ഉണക്കാനിട്ടു മടങ്ങി

സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 16.02.2021) കാട്ടു മൃഗങ്ങളോടും കാലാവസ്ഥയോടും പൊരുതി കുടുംബശ്രീ വനിതകള്‍ മലമുകളില്‍ വിളയിച്ച കപ്പ വിളവെടുത്തപ്പോള്‍ അത് ചെത്തി അരിഞ്ഞു വാട്ടി ഉണക്കാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും എത്തി. ബളാല്‍ പഞ്ചായത്തിലെ മരുതും കുളം തട്ടിലെ കുടുംബശ്രീ ജീവ ജെഎല്‍ജി ഗ്രൂപ് അംഗങ്ങളുടെ കപ്പ കൃഷിയുടെ വിജയം കാണാന്‍ കൃഷി ഓഫീസര്‍ ഡോ. അനില്‍ സെബാസ്റ്റ്യന്‍, അസി. ഓഫീസര്‍ എസ് രമേഷ് കുമാര്‍ എന്നിവരാണ് എത്തിയത്.                                                                      

മലമുകളില്‍ വിളഞ്ഞ കപ്പ കൃഷിയിലെ നൂറുമേനി കാണാനെത്തിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കപ്പ അരിഞ്ഞു വാട്ടി ഉണക്കാനിട്ടു മടങ്ങി

കപ്പ കൃഷി വിളവെടുക്കുന്ന വിവരം ഗ്രൂപ് അംഗങ്ങള്‍ കൃഷി ഭവനില്‍ അറിയിച്ചിരുന്നു. കാട്ടു മൃഗങ്ങളെയും  കാലാവസ്ഥയേയും അതിജീവിച്ചു കൊണ്ട് നല്ല വിളവ് കൊയ്ത ജീവയുടെ കൃഷി ഉദ്യോഗസ്ഥര്‍ നോക്കി കണ്ടു. വാര്‍ഡ് മെമ്പര്‍ സന്ധ്യ ശിവനും ഒപ്പമുണ്ടായിരുന്നു. വിളവെടുത്ത കപ്പകള്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ വളരെ സന്തോഷത്തോടെ ചെത്തി അരിഞ്ഞു വാട്ടി ഉണക്കുന്നത് കണ്ട കൃഷി ഓഫീസര്‍മാര്‍, ഇവര്‍ക്കൊപ്പം ചേര്‍ന്നു.ഇതോടെ ജോലി ചെയ്ത് ക്ഷീണിച്ചു നിന്നവര്‍ക്ക് ആവേശമായി.അനില്‍ സെബാസ്റ്റ്യന്‍ കപ്പ അരിഞ്ഞപ്പോള്‍ അത് ചെമ്പിലെ അടുപ്പില്‍ വച്ച് ഇളക്കി വേവിക്കുന്ന ജോലിയായിരുന്നു രമേഷ് കുമാര്‍ ചെയ്തത്.

മരുതുംകുളം ജീവ ജെഎല്‍ജി ഗ്രൂപിലെ അംഗങ്ങളായ വനിതകള്‍ രണ്ട് ഏകര്‍ പാട്ട ഭൂമിയിലാണ് കപ്പ കൃഷി ഒരുക്കിയത്. ബ്ലോക് കടന്‍, സിലോണ്‍ എന്നിവയായിരുന്നു വിത്തുകള്‍. കാട്ടു മൃഗങ്ങളുടെ ശല്യം തടയാന്‍ പഴയ സാരികളാണ് ഉപയോഗിച്ചത്. കുരങ്ങനെയും കാട്ടുപന്നികളെയും ഓടിക്കാന്‍ നാടന്‍ വിദ്യകളും പ്രയോഗിച്ചിരുന്നു.കപ്പ കൃഷിക്കൊപ്പം ഏത്തവാഴ, ചേന, ചേമ്പ് എന്നിവയും ഇവിടെ കൃഷി ചെയ്തിരുന്നു.

കൃഷി വകുപ്പില്‍ നിന്നും പഞ്ചായത്തില്‍ നിന്നും ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കാന്‍ ശ്രമിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ സന്ധ്യ ശിവന്‍ പറഞ്ഞു.


Keywords: Kasaragod, Kerala, News, Vellarikundu, Agriculture, Kudumbasree, Women, Panchayath, Banana-plant, Officials of the Department of Agriculture, who had come to see the hundreds of tapioca cultivars growing on the hill, cut the tapioca and returned after drying it.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia