കറന്തക്കാട്ട് സീഡ് ഫാമിന്റെ കിണറ്റില്‍ അജ്ഞാത യുവാവിന്റെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി
Apr 12, 2014, 18:20 IST
കാസര്‍കോട്:(www.kasargodvartha.com 12.04.2014) കറന്തക്കാട് സീഡ് ഫാമിന്റെ ആള്‍മറയില്ലാത്ത കിണറില്‍ അജ്ഞാത യുവാവിന്റെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കറന്തക്കാട് കൃഷി വകുപ്പിന്റെ സീഡ് ഫാമിന് പിറകിലെ കിണറ്റില്‍ കണ്ടെത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
4 സംസ്ഥാനങ്ങളിലെ 7 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു
Keywords: Malayalam News, Kasaragod, Deadbody, Well, Karandakkad, Agriculture, Police.
Advertisement:
40 വയസ്സ് പ്രായം തോന്നിക്കും. കിണറ്റില്‍ നിറയെ വെള്ളമുണ്ട്. മൃതദഹം വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. നാല് ദിവസത്തെ പഴക്കം കണക്കാക്കുന്നു. വെള്ളമുണ്ടും വെള്ള ഷര്‍ട്ടും കടും നിറത്തിലുള്ള ട്രൗസറുമാണ് വേഷം. ഷര്‍ട്ടിന്റെ പിറകില്‍ ന്യൂ ഗണേഷ് ഫോര്‍ട്ട് റോഡ് എന്ന ടൈലറിംഗ് കടയുടെ ലേബല്‍ പതിച്ചിട്ടിണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് സി.ഐ ജേക്കബ്, എസ്.ഐ ടി.ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി. സീഡ് ഫാമിലേക്ക് ജലസേചനത്തിന് വെള്ളം ഉപയോഗിക്കുന്നത് ഈ കിണറില്‍ നിന്നാണ്. തൊട്ടടുത്ത പറമ്പില്‍ ഒരു ജോഡി ചെരുപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞ് നിരവധി പേര്‍ ഇവിടെ തടിച്ചുകൂടി. മരണത്തില്‍ സംശയമുള്ളതുകൊണ്ടാണ് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി അയയ്ക്കുന്നത്. ഈ പരിസരത്തുനിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് സി.ഐ ജേക്കബ്, എസ്.ഐ ടി.ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി. സീഡ് ഫാമിലേക്ക് ജലസേചനത്തിന് വെള്ളം ഉപയോഗിക്കുന്നത് ഈ കിണറില്‍ നിന്നാണ്. തൊട്ടടുത്ത പറമ്പില്‍ ഒരു ജോഡി ചെരുപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞ് നിരവധി പേര്‍ ഇവിടെ തടിച്ചുകൂടി. മരണത്തില്‍ സംശയമുള്ളതുകൊണ്ടാണ് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി അയയ്ക്കുന്നത്. ഈ പരിസരത്തുനിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
4 സംസ്ഥാനങ്ങളിലെ 7 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു
Keywords: Malayalam News, Kasaragod, Deadbody, Well, Karandakkad, Agriculture, Police.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍