മലയാളം അധ്യാപകൻ്റെ നേതൃത്വത്തിൽ വിദ്യാർഥികളടക്കം കൈകോർത്തു; മണികണ്ഠൻ്റെ പാടത്തെ വെള്ളരി വീടുകളിലേക്ക് നേരിട്ട് എത്തി തുടങ്ങി
Apr 10, 2021, 19:39 IST
പെരിയ: (www.kasargodvartha.com 10.04.2021) പാടത്ത് വിളഞ്ഞ വെള്ളരിക്ക് വിപണി കണ്ടെത്താനാകാതെ വിഷമിച്ച കർഷകന് സന്തോഷത്തിൻ്റെ നിമിഷം. സഹായവുമായി മലയാളം അധ്യപകൻ്റെ നേതൃത്വത്തിൽ വിദ്യാർഥികളടക്കം കൈകോർത്തതോടെ മണികണ്ഠൻ്റെ പാടത്തെ വെള്ളരി വീടുകളിലേക്ക് നേരിട്ട് എത്തി തുടങ്ങി. ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ബി ടെക് ബിരുദധാരി, പെരിയ മുത്തനടുക്കം സ്വദേശിനിയായ അനഘയ്ക്കും പിതാവ് മണികണ്ഠനൊപ്പം സന്തോഷ കണ്ണീർ ഒഴുകി.
അനഘയുടെ പിതാവ് അറിയപ്പെടുന്ന കർഷകനാണ്. വെള്ളരി കൃഷിയിലാണ് പ്രിയം. ഇത്തവണ അറുപത് ക്വിൻ്റലിനടുത്ത് വിളവ് കിട്ടി.നൂറുമേനിയിൽ കുടുംബം സന്തോഷത്തിലുമാണ്. പക്ഷെ, വിപണിയില്ലാതെ, വില്പന നടത്താൻ പറ്റാതെ തൻ്റെ വീട്ടിൽ ഓലഷെഡ്ഡിൽ മുഴുവനും സൂക്ഷിച്ച് വെച്ചു. ഈ ദയനീയമായ അവസ്ഥ, അനഘയുടെ പ്ലസ്ടു പഠനത്തിൽ മലയാളം അധ്യാപകനായിരുന്ന രതീഷ് പിലിക്കോടിനെ അറിയിച്ചതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. അധ്യാപകൻ വിഷയം ഏറ്റെടുക്കുകയും പല കാലങ്ങളിലായി പഠിപ്പിച്ച് വിട്ട കുട്ടികളും, സഹപ്രവർത്തകരേയും കാര്യം ബോധിപ്പിച്ചു. സുഹൃത്തും, സാമൂഹ്യ പ്രവർത്തകനുമായ സജി വാതപ്പള്ളി തൻ്റെ ഇന്നോവ കാറിൽ വെള്ളരിക്കയുമായി ആവശ്യക്കാരുടെ വീട്ടിലെത്തി.
< !- START disable copy paste -->

ഒപ്പം വിദ്യാർഥികളായ ആശിഖ് മുസ്ത്വഫ, അദ്നാൻ എന്നിവരും പൊയിനാച്ചി പള്ളിയിലെ ഫാദറടക്കം നിരവധി പേർ വെള്ളരിക്ക വാങ്ങി. ഞായറാഴ്ചയോടു കൂടി മുഴുവൻ വെള്ളരിക്കയും വിറ്റു തീരുമെന്നാണ് ഇവരുടെ പ്രതീക്ഷ. കാസർകോട് വാർത്തയും ഇവർക്ക് പിന്തുണ നൽകിയതോടെ സമൂഹമാധ്യമങ്ങളിൽ വിഷയം ചർച്ചയായി. ഇതോടെ ഒരുപാട് പേർ വീട്ടിലെത്തി പത്തും, ഇരുപതും കിലോ നാടൻ വെള്ളരിക്ക വാങ്ങുകയും ചെയ്തു. പൂർണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് മണികണ്ഠൻ വെള്ളരി കൃഷി നടത്തിയത്. കിലോയ്ക്ക് 20 രൂപയ്ക്കും കൂടുതൽ വാങ്ങുന്നവർക്ക് 15 രൂപയ്ക്കുമാണ് വെള്ളരി നൽകിയത്.
Keywords: Kasaragod, News, Kerala, Periya, Malayalam, Teacher, Students, Agriculture, Top-Headlines, Cucumbers from Manikandan's field began to reach homes directly.