city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയിലൂടെ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്നു: കെ.കെ ശൈലജ

ഉദുമ:(www.kasargodvartha.com 02.12.2014) സംസ്ഥാന സര്‍ക്കാര്‍ അഴിമതിയിലൂടെ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജ പറഞ്ഞു. രണ്ടുദിവസത്തെ ഉദുമ ഏരിയാസമ്മേളനം അമ്പങ്ങാട്ട് പനയാല്‍ ബാങ്ക് ഹാളില്‍ (എസ്.വി ഗോപാലകൃഷ്ണന്‍, എന്‍.വി രാമകൃഷ്ണന്‍ നഗര്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അവര്‍.

നികുതി വരുമാനം ഇല്ലാതായതോടെ സേവന മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പൂര്‍ണമായി പിന്മാറിയ അവസ്ഥയാണ്. കെഎസ്ആര്‍ടിസി, വൈദ്യുതി, കൃഷി, ആരോഗ്യം, പൊതുവിതരണം, റോഡുനിര്‍മാണ മേഖലകള്‍ എല്ലാം താറുമാറായി. ഇതിനിടയിലാണ് അതിഭീമമായ അഴിമതിക്കഥകള്‍ പുറത്താവുന്നത്. എന്നിട്ടും ദുഃസാമര്‍ഥ്യം കാട്ടി അധികാരത്തില്‍ തുടരുന്ന ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാന്‍ പ്രതിപക്ഷത്തെ പഴിപറയുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍.

ജുഡീഷ്യല്‍ അന്വേഷണം വരെ നേരിടുന്ന മുഖ്യമന്ത്രി രാജിവെക്കാത്തത് കേമവും അതിനെതിരെ സമരം ചെയ്ത പ്രതിപക്ഷവും മോശമെന്നുമാണ് ഇവര്‍ പറയുന്നത്. ബാറുകാരില്‍ നിന്ന് പണം വാങ്ങിയ മാണി മാന്യനും, രാജി ആവശ്യപ്പെട്ട പ്രതിപക്ഷം മോശക്കാരാകുകയുമാണ് ഇപ്പോള്‍. നിരന്തരസമരത്തിലൂടെ മാത്രമെ സര്‍ക്കാരിന്റെ ജനദ്രോഹന നയങ്ങള്‍ തിരുത്തിക്കാനാവൂ. അതല്ലാതെ ഒറ്റസമരം കൊണ്ടു തന്നെ എല്ലാം നേടിക്കളയാമെന്ന ധാരണ ഇടതുപക്ഷത്തിനില്ല. അതുകൊണ്ടു സമരങ്ങള്‍ പരാജയമാണെന്ന വാദവും ശരിയല്ലെന്ന് ശൈലജ പറഞ്ഞു.

പനയാല്‍ ഇഎംഎസ് സാംസ്‌കാരിക സമിതിയുടെ പ്രവര്‍ത്തകര്‍ ആലപിച്ച സ്വാഗതഗാനത്തോടെയാണ് സമ്മേളനം തുടങ്ങിയത്. പി ഇസ്മായില്‍ പതാകയുയര്‍ത്തി. എം കുമാരന്‍ രക്തസാക്ഷി പ്രമേയവും പി മണിമോഹന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ടി. നാരായണന്‍, എം. കുമാരന്‍, കെ. ജാസ്മിന്‍, കെ സന്തോഷ്‌കുമാര്‍ എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. കെ മണികണ്ഠന്‍ (പ്രമേയം), വി വി സുകുമാരന്‍ (മിനുട്‌സ്), മധു മുതിയക്കാല്‍ (ക്രഡന്‍ഷ്യല്‍) എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. സംഘാടകസമിതി ചെയര്‍മാന്‍ കുന്നൂച്ചി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.
ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ അവതരിപ്പിച്ചു. ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ പി രാഘവന്‍, എം വി കോമന്‍നമ്പ്യാര്‍, എം വി ബാലകൃഷ്ണന്‍, എം രാജഗോപാലന്‍, ജില്ലാകമ്മിറ്റിയംഗം എം ലക്ഷ്മി എന്നിവരും സംസാരിച്ചു.

ബുധനാഴ്ച പൊതുചര്‍ച്ചക്ക് മറുപടിയും ഏരിയാകമ്മിറ്റി തെരഞ്ഞെടുപ്പും ജില്ലാസമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുപ്പും നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് മൗവ്വല്‍ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും ആരംഭിക്കും. അമ്പങ്ങാട് ജങ്ഷനില്‍ (എം.ബി ബാലകൃഷ്ണന്‍, ടി മനോജ് നഗര്‍) പൊതുസമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ.ടി കുഞ്ഞിക്കണ്ണന്‍ സംസാരിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയിലൂടെ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്നു: കെ.കെ ശൈലജ


Keywords: State, CPIM, Committee, Tax, KSRTC, Electricity, Agriculture, Health, Bar, Eriya Committe.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia