യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രധാന്യം നല്‍കും: സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. പി ചൗഡപ്പ
Oct 8, 2014, 18:58 IST
കാസര്‍കോട്: (www.kasargodvartha.com 08.10.2014) യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രധാന്യം നല്‍കുമെന്ന് സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. പി ചൗഡപ്പ പറഞ്ഞു. ചൗക്കി സി.പി.സി.ആര്‍.ഐയില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഐടി, സോഫ്റ്റവെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും കൃഷിയിലേക്ക് കടന്നുവന്നിട്ടുണ്ട്. ലാഭകരമായതു കൊണ്ടാണ് ഇവരെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുന്നത്. യുവ തലമുറയെ ആകര്‍ഷിപ്പിക്കുക മാത്രമാണ് കൃഷിയുടെ നിലനില്‍പിനുള്ള പ്രധാന മാര്‍ഗം. യുവാക്കളെ ആകര്‍ഷിപ്പിക്കാനുള്ള കൂടുതല്‍ പദ്ധതികള്‍ സി.പി.സി.ആര്‍.ഐ ആവിഷ്‌കരിക്കും. ഗവേഷണ ഫലങ്ങള്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും.
ഹോര്‍ട്ടികള്‍ച്ചര്‍ വിളകളില്‍ തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയവ ഉള്‍പെടുന്ന തോട്ടവിളകള്‍ ഏറെ പ്രാധാന്യമുള്ളതാണ്. ജൈവവൈവിധ്യ സംരക്ഷണത്തിനും സുസ്ഥിര ആവാസ വ്യവസ്ഥയ്ക്കും തോട്ട വിളകള്‍ പ്രധാനപങ്കു വഹിക്കുന്നു. തെങ്ങിന്റെ കാറ്റ്‌വീഴ്ചയും കവുങ്ങിന്റെ മഞ്ഞളിപ്പ് രോഗവും നിയന്ത്രിക്കുന്നതിന് സംയോജിത രീതികള്‍ വികസിപ്പിച്ചെടുക്കുന്നതിന് ഊന്നല്‍ നല്‍കും. തെങ്ങില്‍ വിജയകരമായി നടപ്പാക്കിയത് പോലെ കവുങ്ങില്‍ ഉല്‍പ്പന്ന വൈവിധ്യത്തിനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചു. വന്‍ വിജയമായ നീര ടെക്‌നോളജി കാലത്തിനനുസരിച്ച് പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്.
തെങ്ങില്‍ നിന്നും 25 വൈവിധ്യ ഇനങ്ങളും ഏഴ് ഹൈബ്രിഡ്‌സും കവുങ്ങില്‍ ഏഴ് വൈവിധ്യങ്ങളും രണ്ട് ഹൈബ്രിഡ്‌സും സി.പി.സി.ആര്‍.ഐ ഇതിനോടകം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിലായിരിക്കും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാന്‍ വിളകളുടെ പരിപാലനം നവീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ പദ്ധതിയുണ്ട്.
വിളവെടുക്കുമ്പോള്‍ കര്‍ഷകര്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ വിളവെടുക്കാന്‍ സഹായിക്കുന്ന യന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. കവുങ്ങിനും തെങ്ങിനും മരുന്ന് തളിക്കുന്നതിനുള്ള യന്ത്രങ്ങള്‍ വിസിപ്പിച്ചെടുത്തത് പോലെ മറ്റു യന്ത്രങ്ങളും നിര്‍മിക്കും. ഇവ വീട്ടമ്മമാര്‍ക്ക് ഉപയോഗിക്കാന്‍ ഉതകുന്ന രീതിയിലാക്കാനാകും ശ്രമം. സ്വാശ്രയ ഭാരത് 2014ന്റെ ഭാഗമായി സി.പി.സി.ആര്‍.ഐയില്‍ ഒക്ടോബര്‍ ഒമ്പത്, 10 തീയ്യതികളില്‍ 'ബയോടെക്‌നോളജി ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് രംഗത്തെ സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ശാസ്ത്രജ്ഞന്‍മാരായ സി. തമ്പാന്‍, കെ.ബി ഹെബ്ബാര്‍, കെ. മരളീധരന്‍, രവിഭട്ട്, വിനായക് ഹെഗ്‌ഡെ, അനിത കരുണ്‍ എന്നിവരും മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, CPCRI, Chawki, Kerala, Agriculture, Press Meet, Dr. P. Chawdappa.
Advertisement: