കാര്‍ഷിക ക്വിസ് മത്സരം സംഘടിപ്പിച്ചു.
Feb 18, 2012, 15:57 IST
കാസര്‍കോട്: കാര്‍ഷികോത്സവത്തിന്റെ ഭാഗമായി ജില്ലാ കൃഷി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ജില്ലാതല കാര്‍ഷിക ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ബി.കൃപേഷ്, ബി.സി.കിരണ്‍ കുമാര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും വരക്കാട് വി.എച്ച്.എസ്.എസ് സ്‌കൂളിലെ ഇ.ജെ.അഖില്‍, ജസ്റ്റിന്‍ ജോസ് എന്നിവര്‍ രണ്ടാം സ്ഥാനവും പെര്‍ഡാല ജി.എച്ച്.എസ് സ്‌കൂളിലെ ഹര്‍ഷിത, വിജേഷ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. പരിപാടിയില്‍ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.തിരുമലേശ്വര ഭട്ട്, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്.സുഷമ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി.പി.എം.നൂറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനം 25 ന് കറന്തക്കാട് സീഡ് ഫാമില്‍ നടക്കുന്ന ആത്മ എക്‌സിബിഷന്റെ സമാപന സമ്മേളന ചടങ്ങില്‍ നല്‍കുന്നതാണ്.
Keywords: Kasaragod, Quiz program, Agriculture.