city-gold-ad-for-blogger

‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങളിൽ മണ്ണുണ്ട്’: പാടിത്തുടങ്ങി കർഷകർ; തേങ്ങയ്ക്ക് പൊള്ളുന്ന വില, തെങ്ങിൻ തോട്ടങ്ങൾ വീണ്ടും സജീവമാകുന്നു!

Coconut trees ready for harvest.
Photo: Special Arrangement

● വെളിച്ചെണ്ണയുടെ വില 400 രൂപയിലേക്ക് എത്തിനിൽക്കുന്നു.
● ഓണത്തോടെ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും റെക്കോർഡ് വില പ്രതീക്ഷിക്കുന്നു.
● കൃഷിഭവൻ വഴിയുള്ള തെങ്ങിൻ തൈ വിതരണത്തിന് ആവശ്യക്കാർ ഏറി.
● മിഥുനം-കർക്കിടകം മാസങ്ങൾ പരിചരണത്തിന് അനുയോജ്യ സമയം.

കാസർകോട്: (KasargodVartha)  ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങളിൽ മണ്ണുണ്ട്’ എന്ന ഗാനം വീണ്ടും കർഷകരുടെ ചുണ്ടുകളിൽ സജീവമാകുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി തെങ്ങിൻ്റെ പരിചരണം പാടേ ഉപേക്ഷിച്ചിരുന്ന നാളികേര കർഷകർ, ഇപ്പോൾ മുണ്ട് മുറുക്കി വീണ്ടും തെങ്ങിൻ്റെ സംരക്ഷണത്തിനായി തടം തുറക്കാനും വളമിടാനും തുടങ്ങിയിരിക്കുന്നു. 

തേങ്ങയുടെ വില ദിനംപ്രതി കുതിച്ചുയർന്നതോടെയാണ് കർഷകർക്ക് ഇപ്പോൾ തെങ്ങിൻ്റെ യഥാർത്ഥ മൂല്യം തിരിച്ചറിയാനായത്.ഇനി നാളികേര കർഷകർക്ക് നല്ല കാലമാണ് വരാൻ പോകുന്നതെന്ന ശുഭസൂചനയാണ് വിപണി നൽകുന്നത്. 

Coconut trees ready for harvest.

ആവശ്യത്തിന് തേങ്ങ വിപണിയിൽ എത്താത്തതുകൊണ്ട് തന്നെ, നിലവിൽ പച്ച തേങ്ങയ്ക്ക് ലഭിക്കുന്ന 80 രൂപ താമസിയാതെ 100 രൂപയിലെത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കേരളത്തെപ്പോലെ തമിഴ്നാട്ടിലും കർണാടകയിലും കാലാവസ്ഥാ മാറ്റം മൂലം തേങ്ങയുടെ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതാണ് വിലവർദ്ധനവിന് പ്രധാന കാരണം.

വെളിച്ചെണ്ണയുടെ വില 400 രൂപയിലേക്ക് എത്തിനിൽക്കുന്നു. ഇനിയും വില കൂടാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. മഴക്കാലം ആരംഭിച്ചതോടെ കൊപ്രയ്ക്കും ക്ഷാമം നേരിടാൻ തുടങ്ങിയിട്ടുണ്ട്. ഓണമാകുമ്പോഴേക്കും തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില സർവ്വകാല റെക്കോർഡിൽ എത്തുമെന്ന് കണക്കാക്കുന്നു. 

ഇതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ട് തന്നെയാണ് കർഷകർ തെങ്ങിന്റെ തടം തുറക്കാനും വളമിടാനും ഇപ്പോൾ താൽപ്പര്യം കാട്ടിത്തുടങ്ങിയത്. മിഥുനം-കർക്കിടക മാസങ്ങൾ ഇതിന് ഏറ്റവും അനുയോജ്യമായ സമയം കൂടിയാണ്.

മുൻവർഷങ്ങളിൽ തടമെടുക്കാനുള്ളതും തേങ്ങ പറിച്ചെടുക്കാനുള്ളതുമായ തൊഴിലാളികളുടെ കൂലി പോലും തെങ്ങിൽ നിന്ന് ലഭിക്കാനില്ല എന്നതുകൊണ്ട് കർഷകർ തെങ്ങുകളുടെ പരിചരണം തന്നെ നിർത്തിവെച്ചിരുന്നു. എന്നാൽ, ഇപ്പോൾ തേങ്ങയ്ക്കുണ്ടായ ഈ വില വർദ്ധനവാണ് കർഷകരെ മാറ്റി ചിന്തിപ്പിച്ചത്.

ഇതിനിടെ, കൃഷിഭവൻ മുഖാന്തരം നൽകുന്ന തെങ്ങിൻ തൈ വിതരണത്തിന് ഈ പ്രാവശ്യം ആവശ്യക്കാർ ഏറിയതായി കൃഷിഭവൻ വൃത്തങ്ങളും സൂചന നൽകുന്നുണ്ട്. അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം ആവുന്നതേയുള്ളൂവെങ്കിലും പലരും കൃഷിഭവനിൽ അന്വേഷിച്ചു വരുന്നുണ്ടെന്ന് പറയുന്നു. കൂടാതെ, കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് തെങ്ങിൻ തൈകൾ വാങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

തേങ്ങയുടെ വില വർദ്ധനവിനെക്കുറിച്ച് നിങ്ങൾക്കെന്തു തോന്നുന്നു? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 

 

Article Summary: Coconut prices soar, revitalizing farmers and increasing cultivation.

#CoconutPrice #CoconutFarming #KeralaAgriculture #FarmersRevival #CoconutOil #AgriculturalNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia