city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കാഞ്ഞങ്ങാട്: (www.kasargodvartha.com 29/11/2015) പടന്നക്കാട് അനാഥാലയത്തില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ കാറിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. പടന്നക്കാട് ഗുഡ്‌ഷെപ്പേര്‍ഡ് കോണ്‍വെന്റിനോട് അനുബന്ധിച്ചുള്ള അനാഥലയ മന്ദിരത്തിലെ കുട്ടികളായ ജെറിന്‍ (ആറ്), അഭിഷേക് (ഏഴ്) എന്നിവരെയാണ് ശനിയാഴ്ച രാത്രി എട്ട് മണിയോടെ അനാഥ മന്ദിരത്തിന് സമീപത്ത് ഉപയോഗിക്കാതെ കിടന്നിരുന്ന കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോണ്‍വെന്റിന് സമീപത്തെ ഒരു വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കാണപ്പെട്ടത്. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം ശനിയാഴ്ച്ച രാത്രി തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കുട്ടികളുടെ മരണത്തില്‍ സംശയമുള്ളതിനാല്‍ മൃതദേഹങ്ങല്‍ വിദഗ്ധ പോസറ്റുമോര്‍ട്ടത്തിന് വിധേയമാക്കണമെന്ന അഭിപ്രായമുയര്‍ന്നതോടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെയോടെ പരിയാരം മെഡിക്കള്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി.

Related News:  ജെറിനും അഭിഷേകും ആ കാറിനുള്ളില്‍ എത്തിപ്പെട്ടത് എങ്ങിനെ?

പടന്നക്കാട് അനാഥാലയത്തില്‍ നിന്നും കാണാതായ രണ്ട് കുട്ടികള്‍ കാറിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി


Keywords:  Kasaragod, Kerela, Kanhangad, Padnekad, Death, Children's found death inside the car; dead body's moves to periyaram medical college

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia