city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാതൃകയാക്കാം ഈ കുട്ടികളെ

കാസര്‍കോട്: (www.kasargodvartha.com 08.12.2014) പഠന പ്രവര്‍ത്തനങ്ങളോടൊപ്പം ടെറസില്‍ പച്ചക്കറി കൃഷിനടത്തിയും സ്വന്തം ആവശ്യത്തിനുള്ള സോപ്പ് നിര്‍മിച്ചും കാമ്പസ് പ്ലാസ്റ്റിക്ക് മുക്തമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ചും ശ്രദ്ധേയമാവുകയാണ് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍.

കേരളത്തിലേക്ക് വരുന്ന പച്ചക്കറികളില്‍ നല്ലൊരു ശതമാനവും വിഷാംശം കലര്‍ന്നതാണെന്ന പഠന റിപ്പോര്‍ട്ട് ഈ അടുത്താണ് പുറത്തുവന്നത്. ഈ റിപോര്‍ട്ടിന്റെ വെളിച്ചത്തിലാണ് കുട്ടികള്‍ പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത നേടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് കൃഷിയിലേക്ക് ഇറങ്ങിയത്.

ആവശ്യത്തിന് പച്ചക്കറികള്‍ സ്വന്തമായി കൃഷിചെയ്ത് കേരളത്തിന് സ്വയം പര്യാപ്തത നേടാനാവുമെന്ന് തെളിയിക്കുകയാണ് വിദ്യാര്‍ഥികളുടെ ലക്ഷ്യം. കേരളത്തിലെ സ്‌കൂളുകളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വളപ്പിലും ടെറസിലും പച്ചക്കറി തോട്ടങ്ങള്‍ നിര്‍മിക്കുന്നതോടെ വലിയൊരളവില്‍ പച്ചക്കറികള്‍ സ്വന്തമായി ഉത്പാദിപ്പിക്കാനാവുമെന്നാണ് കുട്ടികളുടെ വാദം.

കീടനാശിനികള്‍ തളിക്കാത്ത വിഷാംശം അടങ്ങാത്ത പച്ചക്കറികള്‍ കഴിക്കാന്‍ വരും തലമുറക്ക് സാധിക്കണമെങ്കില്‍ സ്വന്തമായി കൃഷിയിറക്കല്‍ മാത്രമാണ് വഴിയെന്ന് എന്‍എസ്എസ് വളണ്ടിയറും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ ഗോപിക പറയുന്നു. എന്‍എസ്എസിന്റെ ക്യാമ്പിനാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുകയാണ് കുട്ടികളുടെ ലക്ഷ്യം. ഈ പദ്ധതിയിലൂടെ മറ്റുകുട്ടികള്‍ക്ക് സ്വാശ്രയശീലത്തിന്റെ പ്രാധാന്യം പകര്‍ന്നു നല്‍കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

പച്ചക്കറി കൃഷിയോടൊപ്പം ക്യാമ്പിലെത്തുന്ന വളണ്ടിയര്‍മാര്‍ക്ക്  ആവശ്യത്തിനുള്ള സോപ്പും കുട്ടികള്‍ തന്നെ നിര്‍മിക്കുന്നുണ്ട്. ക്യാമ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും നല്‍കാന്‍ ഒരോ സോപ്പുകളാണ് നിര്‍മിച്ചത്. കൂടാതെ ക്യാമ്പസ് പ്ലാസ്റ്റിക്ക് മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളും എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തുന്നു. പദ്ധതിയുടെ ഭാഗമായി ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകള്‍ ശേഖരിക്കുന്നുണ്ട്.

ഒരോ ക്ലാസിലും പ്രത്യേകം ബോക്‌സുകള്‍ സ്ഥാപിച്ചാണ് ഇത്തരം പേനകള്‍ ശേഖരിക്കുന്നത്. ശേഖരിച്ച് പേനകള്‍ റിസൈക്ലിംഗ് യൂണിറ്റിലെത്തിച്ച് സംസ്‌കരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. അധ്യാപകരായ സുകുമാരന്‍ മാസ്റ്ററുടെയും മുകുന്ദന്‍ മാസ്റ്ററുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മാതൃകയാക്കാം ഈ കുട്ടികളെ
മാതൃകയാക്കാം ഈ കുട്ടികളെ
മാതൃകയാക്കാം ഈ കുട്ടികളെ
മാതൃകയാക്കാം ഈ കുട്ടികളെ
മാതൃകയാക്കാം ഈ കുട്ടികളെ
മാതൃകയാക്കാം ഈ കുട്ടികളെ

Keywords : Kasaragod, Kerala, Chemnad, School, Education, Agriculture, Students, Building, Chemnad school students farm. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia