കൃഷിഭവനില്‍ നിന്നും വീട്ടമ്മയ്ക്ക് അനുവദിച്ച 1,07,000 രൂപ തട്ടിയെടുത്തു
May 7, 2016, 20:44 IST
രാജപുരം: (www.kasargodvartha.com 07.05.2016) സബ്‌സിഡി ഇനത്തില്‍ കൃഷിഭവനില്‍ നിന്നും വീട്ടമ്മയ്ക്ക് അനുവദിച്ച 1,07,000 രൂപ സഹോദരന്‍ വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതായി പരാതി. രാജപുരം കുടുംബൂരിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ നളിനിയാണ് സഹോദരന്‍ ശ്രീധരനെതിരെ പരാതി നല്‍കിയത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശപ്രകാരം ശ്രീധരനെതിരെ രാജപുരം പോലീസ് കേസെടുത്തു.
കാര്‍ഷിക വിളകള്‍ക്കുള്ള സബ്‌സിഡിയായി നളിനിക്ക് ആദ്യം ഒരു ലക്ഷം രൂപയും രണ്ടാംതവണ 22,000 രൂപയുമാണ് ലഭിച്ചത്. 2011 ല്‍ ഒരുലക്ഷം രൂപ പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെ രാജപുരം ശാഖാ അക്കൗണ്ടിലടക്കാന്‍ നളിനി ശ്രീധരനെ ഏല്‍പ്പിച്ചിരുന്നു. ഈ പണം ശ്രീധരന്‍ അടച്ചെങ്കിലും പിന്നീട് ഇയാള്‍ വ്യാജരേഖ ഉപയോഗിച്ച് കൈക്കലാക്കുകയായിരുന്നു. എന്നാല്‍ ഈ തട്ടിപ്പ് നളിനി ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. രണ്ടാംതവണയായി നളിനി 22,000 രൂപ ബാങ്കിലടക്കാന്‍ ശ്രീധരനെ ഏല്‍പ്പിച്ചു. ഈ തുകയില്‍ നിന്നാണ് ഏഴായിരം രൂപ ശ്രീധരന്‍ തട്ടിയടുത്തത്. തട്ടിപ്പ് വ്യക്തമായതോടെ നളിനി ശ്രീധരനെതിരെ രണ്ട് ഹരജികള്‍ ഫയല്‍ ചെയ്യുകയായിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം ശ്രീധരനെതിരെ പോലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Keywords: Agriculture, Kasaragod, Rajapuram, Fraud, complaint, Bank account, Kunhikkannan, Nalini, Shreedharan.