ചാമുണ്ഡി തെയ്യം വയലില്‍ വിത്തിട്ടു; കര്‍ഷകര്‍ക്ക് വിളവുകാലം
Oct 18, 2012, 20:15 IST
ചെറുവത്തൂര്‍: ചെണ്ടയുടെയും, വാല്യക്കാരുടെയും കൈവിളക്കിന്റെയും അകമ്പടിയോടുകൂടി അനുഗ്രഹം ചൊരിഞ്ഞെത്തിയ ചാമുണ്ഡി ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ തിമിരി വയലില്‍ വിത്തിട്ടു. തെയ്യം വിത്തിട്ടതോടു കൂടി കര്‍ഷകര്‍ കൃഷിയില്‍ സജീവമാകും. കാര്‍ഷിക ജീവിതത്തിന്റെയും ഉര്‍വരതയുടെയും പ്രതീകമായ കാട്ടുമൂര്‍ത്തി എന്നറിയപ്പെടുന്ന തെയ്യമാണ് വിത്തിട്ടത്.
പുലയ സമുദായത്തില്‍ പെട്ടവര്‍ കെട്ടിയാടുന്ന തെയ്യത്തിന്റെ ചടങ്ങുകള്‍ക്ക് വളരെയധികം പ്രത്യേകതയാണുള്ളത്. വിത്തുവിതച്ച് വയലില്‍ നൃത്തം ചവിട്ടിയ ശേഷം തെയ്യം ദേശാടനം ചെയ്യുന്നു. വീടുകള്‍ തോറും പോകുന്ന തെയ്യത്തെ വിളക്കു കത്തിച്ച് സ്വീകരിച്ച ശേഷം പണവും നെല്ലും കാണിക്കയായി നല്‍കും.
കുരുത്തോല കൊണ്ടുള്ള തിരുമുടിയും വെള്ളികൊണ്ടുള്ള മുഖാവരണവും ചെമ്പട്ടുമാണ് കാട്ടുമൂര്ത്തിയുടെ വേഷം. കാര്‍ഷിക തെയ്യങ്ങള്‍ തുലാം ഒന്നിന് അരങ്ങിലെത്തിയെങ്കിലും തുലാപത്തിനാണ് ഉത്തര കേരളത്തില്‍ തെയ്യാട്ടം തുടങ്ങുന്നത്.

Keywords : Theyyam, Cheruvathur, Youth, Worship, District, Farmer, Agriculture, Farming, Kerala