കാസര്‍കോട്ട് ഇത്തവണ കശുമാവ് നേരത്തെ പൂത്തു; കര്‍ഷകരില്‍ ആഹ്ലാദം
Nov 30, 2018, 16:10 IST
കാസര്‍കോട് : (www.kasargodvartha.com 30.11.2018) കൊല്ലം കഴിഞ്ഞാല്‍ കശുമാവുകളുടെ നാടായ കാസര്‍കോട്ട് ഇക്കുറി കശുമാവുകള്‍ നേരത്തേ പൂത്തു. പകുതിയാകുമ്പോള്‍ പൂത്തിരുന്ന കശുമാവുകളാണ് ഇക്കുറി നവംബര്‍ പകുതിയോടെ പൂത്തുലഞ്ഞത്. ഇപ്പോള്‍ രാത്രിയിലത്തെ തണുപ്പും പകല്‍ സമയത്തെ ചൂടും ആകുമ്പോള്‍ വിളവ് ഇരട്ടിയാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. ഓര്‍ക്കാപ്പുറത്ത് പെരുമഴ പെയ്താല്‍ പൂക്കള്‍ക്കൊപ്പം കര്‍ഷകരുടെ പ്രതീക്ഷയും കരിഞ്ഞുണങ്ങും.
കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ കശുവണ്ടിക്ക് കിലോക്ക് 150 ഓളം രൂപ ലഭിച്ചിരുന്നുവെങ്കിലും ഇടവിട്ട് പെയ്ത മഴ വില കുത്തനെ കുറയുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇക്കുറി സീസണ്‍ ആരംഭിക്കുന്നതോടെ നല്ല വില ലഭിക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വേനല്‍ക്കാലത്ത് ലഭിക്കുന്ന കശുവണ്ടി വിളവ് പല കുടുംബങ്ങള്‍ക്കും വലിയ ആശ്വാസമാകാറുണ്ട്.
ഒരു കാലത്ത് മലയോരത്തും ഉള്‍ഗ്രാമങ്ങളിലുമുള്‍പ്പെടെ കശുമാവുകള്‍ തിങ്ങി നിറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കശുമാവിന്‍ തോട്ടങ്ങള്‍ നല്ല വില പ്രതീക്ഷിച്ച് റബ്ബര്‍ തോട്ടങ്ങളായി മാറി.എന്നാല്‍ ഇപ്പോള്‍ റബ്ബറിനും വില കുറഞ്ഞിരിക്കുകയാണ്. അമിതമായ കുന്നിടിക്കലും ആയതോടെയാണ് കശുമാവുകള്‍ക്ക് മരണ മണി മുഴങ്ങിയത്. എന്നാല്‍ പലയിടങ്ങളിലും കശുമാവിന്‍ കൃഷികളുണ്ട്. കൊല്ലം ജില്ലയെ അപേക്ഷിച്ച് കാസര്‍കോട്ടെ കശുവണ്ടികള്‍ ഗുണമേന്‍മ കൂടിയതായതിനാല്‍ വിപണിയില്‍ വന്‍ ഡിമാന്റാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Agriculture, Cashew Blossomed in Kasaragod
< !- START disable copy paste -->