city-gold-ad-for-blogger

പടന്നക്കാട് കാര്‍ഷിക കോളേജില്‍ വിജ്ഞാന വ്യാപന വാരാഘോഷം

പടന്നക്കാട് കാര്‍ഷിക കോളേജില്‍ വിജ്ഞാന വ്യാപന വാരാഘോഷം
പടന്നക്കാട്: പടന്നക്കാട് കാര്‍ഷിക കോളേജില്‍ 5 മുതല്‍ 13 വരെ നടക്കുന്ന വിജ്ഞാന വ്യാപന വാരാഘോഷം 'ഉഴവ് 2012' ന്റെ ഭാഗമായി നടന്ന ടിഷ്യൂകള്‍ച്ചര്‍ പരിശീലനത്തിന്റെയും, പഴം, പച്ചക്കറി സംസ്‌ക്കരണ പരിശീലനത്തിന്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഖാദര്‍ മാങ്ങാട് നിര്‍വ്വഹിച്ചു. ഡോ.പി.എ.വത്സല(പ്രൊഫസര്‍)യുടെ നേതൃത്വത്തില്‍ നടന്ന ടിഷ്യൂകള്‍ച്ചര്‍ പരിശീലനത്തില്‍ നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെയും പടന്നക്കാട് ശ്രീനാരായണ ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെയും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഡോ.പ്രസന്നകുമാരിയുടെ(അസോസിയേറ്റ് പ്രൊഫസര്‍) നേതൃത്വത്തില്‍ നടന്ന പഴം പച്ചക്കറി സംസ്‌ക്കരണ പരിശീലനത്തില്‍ കര്‍ഷകരും കാര്‍ഷിക കോളേജ് കുടുംബാംഗങ്ങളും പങ്കെടുത്തു.

പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ.എം.ഗോവിന്ദന്‍ അദ്ധ്യക്ഷം വഹിച്ചു. വി.വി.കുഞ്ഞമ്പു( അഡ്മിന്‌സ്‌ട്രേറ്റീവ് ഓഫീസര്‍ ഗ്രേഡ്-1), ഡോ.പി.എ.വത്സല(പ്രൊഫസര്‍), എ.പത്മനാഭന്‍ (കോ-ഓര്‍ഡിനേറ്റര്‍ കശുമാവ് കൃഷി വികസന ഏജന്‍സി), ഉമ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ.ആര്‍.സുജാത(അസോസിയേറ്റ് പ്രൊഫസര്‍) സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ.ദീപേഷ് നന്ദിയും പറഞ്ഞു.

Keywords: Agriculture, College, Padannakad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia